Onam ; തൃക്കാക്കര മഹാക്ഷേത്രത്തില്‍ തിരുവോണ മഹോത്സവം

ഓണത്തിന്‍റെ ഐതിഹ്യങ്ങൾ നിറഞ്ഞ തൃക്കാക്കര മഹാക്ഷേത്രത്തിൽ വിപുലമായ ചടങ്ങുകളോടെ തിരുവോണ മഹോത്സവം നടന്നു.മഹാബലിയെ വരവേൽക്കലും ശീവേലിയും തിരുവോണ സദ്യയുമായി സമൃദ്ധിയോടെയായിരുന്നു ആഘോഷങ്ങൾ.

അത്തം മുതൽ തിരുവോണം വരെ നീളുന്ന തൃക്കാക്കര മഹാക്ഷേത്രത്തിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ജാതിമതഭേദമന്യേ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ക്ഷേത്രത്തിലെ മഹാബലി ആസ്ഥാനത്ത് നിന്നും വാമനൻ മഹാബലിയെ എതിരേൽക്കുന്ന പ്രതീകാത്മകമായ ചടങ്ങായിരുന്നു ആദ്യം.

താലപ്പൊലിയും പൂവിളിയും കുരവയും ആർപ്പുവിളിയുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ക്ഷേത്രത്തിനുളളിലേക്ക് മഹാബലിയെ എതിരേറ്റത്.ഒമ്പത് ഗജവീരന്മാർ അണിനിരക്കുന്ന ശീവേലിയായിരുന്നു മറ്റൊരു പ്രധാനചടങ്ങ്.

വിഭവസമൃദ്ധമായ തിരുവോണസദ്യ തന്നെയാണ് തൃക്കാക്കരയിലെ ഏറ്റവും വലിയ ആഘോഷം. കാൽലക്ഷത്തോളം പേരാണ് തിരുവോണ സദ്യ കഴിക്കാൻ ഒഴുകിയെത്തിയത്. ഓണസദ്യ ഉദ്ഘാടനം ചെയ്ത മന്ത്രി പി രാജീവ് കുടുംബത്തോടൊപ്പമാണ് എത്തിയത്. എംപിമാരായ ബെന്നി ബെഹ്നാൻ, ഹൈബി ഈഡൻ എന്നിവരും ഓണസദ്യയിൽ പങ്കെടുത്തു.

വിശാലമായ പന്തലിൽ തയ്യാറാക്കിയ തിരുവോണ സദ്യ കഴിക്കാൻ കുടുംബത്തോടൊപ്പമാണ് ആളുകൾ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here