Idukki: ‘പൂച്ചക്കുട്ടിയെ പെയിന്റടിച്ച് കടുവക്കുഞ്ഞാക്കി’; ഒന്നിന് വില 25 ലക്ഷം; യുവാവ് പിടിയില്‍

പൂച്ചക്കുട്ടിയെ പെയിന്റടിച്ച് കടുവക്കുഞ്ഞെന്ന് പറഞ്ഞ് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല(Thiruvannamalai) ആരണി സ്വദേശി പാര്‍ഥിപന്‍ (24) ആണ് പിടിയിലായത്. വാട്ട്‌സ്ആപ്പിലൂടെയാണ് പാര്‍ഥിപന്‍ കടുവക്കുഞ്ഞുങ്ങളെ വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയത്. മൂന്ന് മാസം പ്രായമായ കടുവക്കുഞ്ഞ് ഒന്നിന് 25 ലക്ഷം രൂപയാണ് വിലവരുമെന്നാണ് പരസ്യത്തില്‍ നല്‍കിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് യുവാവ് കടുവകളെ വില്‍ക്കാനുണ്ടെന്നുകാട്ടി ചിത്രം പോസ്റ്റ് ചെയ്തത്. ആവശ്യക്കാര്‍ക്ക് പത്ത് ദിവസത്തിനകം കടുവ കുഞ്ഞുങ്ങളെ എത്തിച്ചുനല്‍കുമെന്നും വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍ കുറിച്ചു. വനംവകുപ്പ് അന്വേഷണം ആരംഭിച്ചതോടെ പാര്‍ഥിപന്‍ ഒളിവില്‍ പോയി.

വനംവകുപ്പ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും കടുവക്കുഞ്ഞുങ്ങളെ കണ്ടെത്താനായിരുന്നില്ല. പിന്നീട് വെല്ലൂര്‍ ചര്‍പ്പണമേടില്‍ നിന്ന് പാര്‍ഥിപനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കടുവക്കുഞ്ഞുങ്ങളെ അന്വേഷിച്ചെത്തുന്നവര്‍ക്ക് പൂച്ച കുട്ടികളെ പെയിന്റ് അടിച്ച് നല്‍കാനായിരുന്നു പദ്ധതിയെന്ന് പ്രതി മൊഴി നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News