കയ്പമംഗലത്ത് യുവാവിന് വെട്ടേറ്റു

കയ്പമംഗലം ചളിങ്ങാട് പള്ളിനടയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കരുവാൻ കോളനിയിൽ താമസിക്കുന്ന തട്ടേക്കാട്ട് വീട്ടിൽ അരുൺ കുമാറിനാണ് വെട്ടേറ്റത്. അയൽവാസികളായ കൂളിയേടത്ത് വീട്ടിൽ സനിൽകുമാർ, സഹോദരൻ സനീഷ് കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

അരിവാൾ കൊണ്ടുള്ള വെട്ടേറ്റ് അരുൺകുമാറിന് കഴുത്തിന് മുറിവേറ്റിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.വധശ്രമത്തിനാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതികളുടെ പിതാവിനെ അരുൺകുമാർ അസഭ്യം പറഞ്ഞതിനെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

മുതലപ്പൊഴി ബോട്ട് അപകടം ; ഒരാളുടെ മൃതദേഹം കണ്ടെത്തി

മുതലപ്പൊഴി ബോട്ട് അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.വർക്കല സ്വദേശി സമദിന്റെ മൃതദേഹമാണ് വിഴിഞ്ഞത്ത് കടലിൽ നിന്നും കണ്ടെത്തിയത് . ഇനിയുള്ള രണ്ടുപേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.

ബോട്ട് ഉടമയുടെ മകൻ ഉൾപ്പെടെ രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. 23 പേരാണ് അപകടത്തിൽപ്പെട്ട ബോട്ടിൽ ഉണ്ടായിരുന്നത്. രണ്ടുപേർ അപകട ദിവസം തന്നെ മരണപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികൾക്കൊപ്പം കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും സഹായത്തോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News