United States ; ഫെയ്സ്ബുക്ക് ലൈവിലെത്തി വെടിവയ്പ്പ് ; 19കാരന്‍ പിടിയില്‍

യുഎസിലെ മെംഫിസിൽ ഫെയ്സ്ബുക്ക് ലൈവിലെത്തി വെടിവയ്പ്പ് നടത്തിയ 19 കാരൻ പിടിയിൽ. എസക്കിയെൽ കെല്ലി എന്ന ആഫ്രിക്കൻ വംശജനായ യുവാവാണ് പിടിയിലായത്.

ബുധനാഴ്ച്ച വൈകീട്ട് നഗരത്തിലെ ഏഴിടങ്ങളിലായി നടന്ന വെടിവയ്പ്പിൽ നാലുപേർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.

നഗരത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ ഇയാൾ ആക്രമിക്കപ്പെട്ടവർക്ക് നേരെ തോക്ക് ചൂണ്ടുന്നതും നിറയൊഴിക്കുന്നതും ഫെയ്സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തിരുന്നു. ഇതിനെ തുടർന്ന് മെംഫിസ് പൊലീസ് സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.

പിന്നീട് പ്രതിയുടെ ചിത്രവും ഇയാൾ ഓടിച്ചിരുന്ന വാഹനത്തിന്റെ വിവരണവും പങ്കുവച്ചു. ഇയാൾ പോകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ടു നിൽക്കാനും പൊലീസ് നിർദേശം നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News