പത്തുകോടി രൂപ വിലവരുന്ന തിമിംഗല ഛർദി പിടികൂടി | Ambergris

പത്തുകോടി രൂപ വിലവരുന്ന തിമിംഗല ഛർദി പിടികൂടി. ഉത്തർ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് നഗരത്തോടുചേർന്ന ഗോമതിനഗറിൽ നാലു പേരടങ്ങിയ സംഘത്തിൽനിന്ന് നാലു കിലോ തിമിംഗല ഛർദി പിടികൂടിയത്.

ഹ്രസ്വദൂര ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ വീണ്ടും വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ വീണ്ടും വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷ ചാന്ദിപൂരിലെ ഇൻറഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് കരസേന ആറാം തവണയും മിസൈൽ വിജയകരമായി പരീക്ഷിച്ചത്.

32കാരൻ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തു

കാൻപൂർ ഐഐടിയിലെ ഗവേഷണ വിദ്യാർഥിയായ 32കാരൻ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തു. മെക്കാനിക്കൽ എൻജിനിയറിംഗിൽ ഗവേഷണം ചെയ്യുകയായിരുന്ന പ്രശാന്ത് സിങ്ങാണ് തൂങ്ങി മരിച്ചതെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു.

ഓൺലൈൻ ആപ്പിലൂടെ വായ്‌പ എടുത്ത ദമ്പതികൾ ആത്മഹത്യ ചെയ്‌തു

ഓൺലൈൻ ആപ്പിലൂടെ വായ്‌പ എടുത്ത ദമ്പതികൾ ആപ്പിൻറെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്‌തു. കിഴക്കൻ ഗോദാവരി ജില്ലയിലെ രാജമഹേന്ദ്രവാരത്താണ് സംഭവം. നഗരത്തിലെ താമസക്കാരായ കൊല്ലി ദുർഗറാവു, രമ്യലക്ഷ്‌മി എന്നിവരാണ് ആത്മഹത്യ ചെയ്‌തത്.

സമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ

സമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ചില സംവിധാനങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ. എന്നാൽ അക്കൗണ്ട് സസ്പെൻഡ് ചെയ്തതുൾപ്പെടെയുള്ള നിലവിലെ കേസുകൾ അതിന്റെ പരിധിയിൽപെടില്ലെന്നും കേന്ദ്ര സർക്കാർ ദില്ലി ഹൈക്കോടതിയിൽ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News