‘ഭേദചിന്തകള്‍ക്കതീതമായ മനുഷ്യ മനസ്സുകളുടെ ഒരുമയാണ് ഓണ സങ്കല്‍പം’ : മുഖ്യമന്ത്രി | Pinarayi Vijayan

കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.പതിവു വേഷമായ വെള്ള മുണ്ടും ഷർട്ടും തന്നെയാണ് മുഖ്യമന്ത്രിയുടെ ഓണക്കോടി. എന്നാൽ കുടുംബാംഗങ്ങളെല്ലാം വേഷവിധാനത്തിൽ ചുവപ്പ് കൊണ്ടുവന്നിട്ടുണ്ട്.

കസവ് കരയുള്ള വെള്ളയും ചുവപ്പും നിറങ്ങൾ ഇടകലർത്തിയാണ് വേഷം.
ഭാര്യ കമല, മകൾ വീണ, മകനായ വിവേക് കിരൺ, കൊച്ചുമകൻ ഇഷാൻ, മകളുടെ ഭർത്താവും പൊതുമരാമത്ത് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവർക്കൊപ്പമുള്ള കുടുംബ ചിത്രവും ശ്രദ്ധേയമായി.

മുഹമ്മദ് റിയാസാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ചിത്രത്തിന് താഴെ ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. പി കെ ശ്രീമതി ടീച്ചർ, മുകേഷ് എം പി, എ കെ ശശീന്ദ്രൻ, ടി വി രാജേഷ് തുടങ്ങിയവർ മുഖ്യമന്ത്രിക്കും കുടുംബത്തിനും ആശംസകളുമായി എത്തി.

ഭേദചിന്തകൾക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കൽപ്പമാണ് ഓണത്തിന്റേതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

‘സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്. ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കൽപ്പം നമ്മോടു പറയുന്നു.

വരുംകാലത്ത് സമാനമായ ഒരു സാമൂഹ്യക്രമം സാധിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്ന ചിന്തയാണിത്. ആ നിലക്ക് ഓണത്തെ ഉൾക്കൊള്ളാനും എല്ലാ വേർതിരിവുകൾക്കുമതീതമായി ഒരുമിക്കാനും നമുക്ക് കഴിയണം. ഐശ്വര്യപൂർണമായ ഓണം ലോകത്തെവിടെയുമുള്ള മലയാളിക്ക് ഉണ്ടാവട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു’, മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News