മുകുൾ വാസ്നിക്കിനെ മധ്യപ്രദേശിൻ്റെ ചുമതലയിൽ നിന്നും മാറ്റി | Mukul Wasnik

മുതിർന്ന കോൺഗ്രസ്‌ നേതാവ് മുകുൾ വാസ്നിക്കിനെ മധ്യപ്രദേശിൻ്റെ ചുമതലയിൽ നിന്നും മാറ്റി.ഇതുസംബന്ധിച്ച് പാർട്ടി ഇടക്കാല പ്രസിഡൻ്റ് സോണിയ ഗാന്ധി ഉത്തരവിറക്കി .

മുകുൾ വാസ്നികിന് പകരം ജയപ്രകാശ് അഗർവാളിനാണ് പകരം ചുമതല. സംഘടനാ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ അവസരമൊരുക്കണമെന്ന മുകുൾ വാസ്നിക്കിൻ്റെ ആവശ്യപ്രകാരമാണ് സ്ഥാനമാറ്റമെന്ന് ഉത്തരവിൽ പറയുന്നു.

മധ്യപ്രദേശിൻ്റെ ചുമതലയിൽ നിന്നും മാറ്റിയെങ്കിലും മുകുൾ വാസ്നിക് എഐസിസി ജനറൽ സെക്രട്ടറിയായി തുടരും. അടുത്ത വർഷമാണ് മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News