തളിമല അപകടത്തിൽപ്പെട്ടവരിൽ ഒരാൾ മരിച്ചു

വയനാട് വൈത്തിരി തളിമലയിൽ താഴ്ചയിലേക്ക്‌ വീണ്‌ അപകടത്തിൽപ്പെട്ടവരിൽ ഒരാൾ മരിച്ചു.രണ്ട്‌ പേരെ രക്ഷപ്പെടുത്തി.പെരുന്തട്ട സ്വദേശികളാണ്‌ അപകടത്തിൽപ്പെട്ടത്‌.

പ്രവേശനത്തിന്‌ നിയന്ത്രണമുള്ള വനഭാഗത്താണ്‌ സംഭവം.ആറംഗസംഘമാണ്അപകടത്തിൽപ്പെട്ടത്‌.ചുണ്ടേൽ സ്വദേശി അഭിജിത്താണ്‌ മരിച്ചത്‌.രണ്ട്‌ പേർക്ക്‌ പരിക്കേറ്റു.ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം

കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്കുകൾ  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 2 പേർക്ക് പരിക്കേറ്റു.കൂടരഞ്ഞി കരിങ്കുറ്റി സ്വദേശി സന്ദീപ് ആണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here