Babu Antony: അറ്റാക്ക് ചെയ്യാന്‍ ശ്രമിച്ച കൈരളി ന്യൂസ് റിപ്പോര്‍ട്ടറെ തടഞ്ഞ് ബാബു ആന്റണി

അറ്റാക്ക് ചെയ്യാന്‍ ശ്രമിച്ച കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ സനോജ് സുരേന്ദ്രനെ തടഞ്ഞ് നടന്‍ ബാബു ആന്റണി(Babu Antony). ഓണാഘോഷവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ കുടുംബത്തില്‍ എല്ലാവര്‍ക്കും ഏതെങ്കിലും ആയോധനകല അറിയാമെന്ന് ബാബു ആന്റണി പറഞ്ഞപ്പോള്‍ ആയോധന കലകളിലെ ഏതെങ്കിലും ഒരു ഐറ്റം കൈരളി ന്യൂസ് പ്രേക്ഷകര്‍ക്ക് വേണ്ടി കാണിയ്ക്കാമോ എന്ന റിപ്പോര്‍ട്ടര്‍ ചോദിക്കുകയായിരുന്നു. ഓണവേഷമൊക്കെയിട്ട് എന്ത് കാണിയ്ക്കാനാണെന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു.

പിന്നീട്, ഒരാള്‍ പെട്ടെന്ന് അറ്റാക്ക് ചെയ്യാന്‍ വന്നാല്‍ എങ്ങനെ അതിനെ നേരിടാമെന്ന് കാണിച്ചു തരാമെന്ന് ബാബു ആന്റണി പറഞ്ഞു. അദ്ദേഹം പറഞ്ഞതനുസരിച്ച് അറ്റാക്ക് ചെയ്യാന്‍ ശ്രമിച്ച റിപ്പോര്‍ട്ടറെ അപ്പോള്‍ത്തന്നെ ബാബു ആന്റണി ഈസിയായി ഡിഫന്‍ഡ് ചെയ്യുന്നുമുണ്ട്. ‘ഞാന്‍ കണ്ണിലാണ് നോക്കുക, കണ്ണില്‍ നോക്കിയിട്ടാണ് റിഫ്‌ലക്‌സ് ആക്ഷന്‍ തീരുമാനിക്കുക. ഇത് പഠിച്ചെടുക്കണമെങ്കില്‍ വര്‍ഷത്തോളം നമ്മള്‍ പ്രാക്ടീസ് ചെയ്യണം’, ബാബു ആന്റണി പറഞ്ഞു.

റിഫ്‌ലക്‌സ് ആക്ഷന്‍ കാണിച്ച ശേഷം റിപ്പോര്‍ട്ടറോട് സോറി പറയാനും അദ്ദേഹം മടി കാണിച്ചില്ല. ഇത്തരം ആയോധനകലകള്‍ ജീവിതത്തില്‍ അച്ചടക്കം ഉണ്ടാക്കിയെടുക്കുമെന്നും പേര്‍സണാലിറ്റി ഡെവലപ്പ്‌മെന്റിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓണവുമായി ബന്ധപ്പെട്ട് കൈരളി ന്യൂസ് നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഈ രസകരമായ സംഭവം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News