Jasmine flower: മുല്ലപ്പൂവിന് പൊള്ളുംവില; ഒരു കിലോയ്ക്ക് നാലായിരം രൂപ

മുല്ലപ്പൂവിന്(Jasmine flower) പൊള്ളും വില. ഒരു കിലോഗ്രാം മുല്ലപ്പൂവിന് ഇന്നലത്തെ വില 4000 രൂപയാണ്. ഒരു മുഴത്തിന് നൂറ് രൂപയും. ഓണാഘോഷം തുടങ്ങിയതോടെയാണ് പൂവിന് വില ഇത്രയും വര്‍ദ്ധിച്ചത്. ചിങ്ങമാസം ആയതോടെ മുല്ലപ്പൂവിന് ആവശ്യക്കാര്‍ ഏറെയായി. മാത്രവുമല്ല പുറത്തുനിന്നാണ് ഇവിടേക്ക് ഓണത്തിനുള്ള പൂക്കള്‍ എത്തിക്കുന്നത്.

നിലവില്‍ കേരളത്തില്‍ എവിടെയും കാര്യമായി മുല്ലപ്പൂ കൃഷി നടക്കുന്നില്ല. തമിഴ്‌നാട്ടില്‍ നിന്നാണ് ഇവിടേക്കുള്ള മുല്ലപ്പൂക്കള്‍ എത്തിക്കുന്നത്. ഇത്തവണ കേരളത്തോടൊപ്പം തന്നെ തമിഴ്‌നാട്ടിലും കനത്ത മഴയായതോടെ പലയിടങ്ങളിലും പൂക്കൃഷി നശിച്ചു. ഇതെല്ലാം മുല്ലപ്പൂവിന്റെ ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി. ദിവസങ്ങളുടെ വ്യത്യാസത്തിലാണു മുല്ലപ്പൂവിന് കിലോഗ്രാമിന് 3000 രൂപയില്‍നിന്നു 4000 രൂപയിലേക്ക് വിലയെത്തിയത്.

തമിഴ്നാട്ടില്‍ നിന്ന് പാലക്കാട് വഴിയാണ് ഇവിടേക്ക് പ്രധാനമായും മുല്ലപ്പൂ എത്തുന്നത്. അവിടെ ഉല്പാദനം കുറഞ്ഞതും മഴയില്‍ പൂ കൃഷി നശിച്ചതുമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. കൃഷി നശിച്ചതിനാല്‍ പൂവിന്റെ ലഭ്യതക്കുറവുണ്ട്. മഴ കാരണം മുല്ലമൊട്ടുകള്‍ പെട്ടെന്ന് ചീയുന്നതും തിരിച്ചടിയാണ്. വരുന്ന മുല്ലപ്പൂ പിഞ്ചായതിനാല്‍ കെട്ടാനും പ്രയാസമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News