ബ്രിട്ടീഷ് രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്ക | Queen Elizabeth

ബ്രിട്ടീഷ് രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് ഡോക്ടര്‍മാര്‍.ക്വീന്‍ എലിസബത്ത് നിരീക്ഷണത്തില്‍ ക‍ഴിയുകയാണെന്നും ബക്കിങ് ഹാം കൊട്ടാരത്തില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ബാല്‍മൊറാലില്‍ ആണ് ക്വീന്‍ എലിസബത്ത് ഇപ്പോള്‍ ക‍ഴിയുന്നത്. അടുത്ത ബന്ധുക്കള്‍ രാജ്ഞിക്ക് അടുത്തേക്ക് എത്തിയിട്ടുണ്ട്.രാജ്ഞി പങ്കെടുക്കേണ്ട പ്രിവി കൗണ്‍സില്‍ യോഗം മാറ്റി.

ആരോഗ്യനില തൃപ്തികരമെന്നും ബാല്‍മോറലിലെ കൊട്ടാരത്തില്‍ തുടരുമെന്നും അധികൃതര്‍ പറയുന്നുണ്ട്. ചാള്‍സ് രാജകുമാരന്‍ ബാല്‍മോറലിലെ കൊട്ടാരത്തിലെത്തി. രാജ്ഞിയുടെ ആരോഗ്യത്തില്‍ രാജ്യമാകെ ആശങ്കയിലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here