ആകാശ എയർ രാജ്യ തലസ്ഥാനത്ത് നിന്നും സർവീസുകൾ ആരംഭിക്കുന്നു | Akasa Air

രാജ്യ തലസ്ഥാനത്ത് നിന്നും സർവീസുകൾ ആരംഭിക്കാൻ ആകാശ എയർ തയ്യാറെടുക്കുന്നു. ഉത്തരേന്ത്യയിൽ കൂടുതൽ വിപുലീകരണത്തിനു ഒരുങ്ങുന്ന ആകാശ എയർ അടുത്ത മാസം ദില്ലിയിൽ നിന്നും ഫ്ലൈറ്റുകൾ ആരംഭിക്കും.

ഒക്‌ടോബർ 7 മുതൽ ദില്ലിക്കും അഹമ്മദാബാദിനുമിടയിൽ സർവീസ് നടത്താൻ ഒരുങ്ങുന്ന എയർലൈൻ ഫ്ലൈറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. 4,578 മുതൽ ആണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്.

ഒക്‌ടോബർ 7 മുതൽ ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഫ്ലൈറ്റുകളുടെ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ഏകദേശം 7,005 ആണ് ഈ റൂട്ടിലെ നിരക്ക്.രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്ന് അഹമ്മദാബാദ് നഗരത്തിലേക്ക് ആദ്യ യാത്ര നടത്തിക്കൊണ്ടാണ് ആകാശ എയർ ഓഗസ്റ്റ് 7 ന് വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

അതിനുശേഷം ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുതിയ വിമാനം ആകാശ വാങ്ങിയിരുന്നു. അന്തരിച്ച പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻ‌ജുൻ‌വാലയുടെ പിന്തുണയോടെയാണ് ആകാശ എയർലൈൻ പ്രവർത്തനം ആരംഭിച്ചത്. ജുൻ‌ജുൻ‌വാലയ്ക്ക് കാരിയറിൽ 40 ശതമാനത്തിലധികം ഓഹരിയാണുള്ളത്.

കഴിഞ്ഞ വർഷം നവംബറിൽ 72 ബോയിംഗ് 737 മാക്‌സ് ജെറ്റുകൾക്ക് ഓർഡർ നൽകി കഴിഞ്ഞു ആകാശ. ഇവ കൂടി എത്തുന്നതോടെ ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോഫസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബജറ്റ് കാരിയറുകളുമായി മത്സരത്തിന് തയ്യാറെടുക്കുകയാണ് ആകാശ എയർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News