Golden visa: ഗോള്‍ഡന്‍ വിസ; കൂടുതല്‍ നിക്ഷേപകര്‍ക്ക് വാഗ്ദാനം നല്‍കി ദുബായ്

ദുബായില്‍(Dubai) കൂടുതല്‍ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ(Golden visa) വാഗ്ദാനം നല്‍കി അധികൃതര്‍. കൂടുതല്‍ നിക്ഷേപകരെ ദുബായിലേക്ക് ആകര്‍ഷിക്കുകയാണ് ഗോള്‍ഡന്‍ വിസ വിപുലികരണത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. ദുബായ് എമീറേറ്റില്‍ 20ലക്ഷം ദിര്‍ഹവും അതില്‍ കൂടുതലും ആസ്തിയുള്ള നിക്ഷേപകര്‍ക്ക് ഒക്ടോബര്‍ മുതല്‍ ഗോള്‍ഡന്‍ വിസ അനുവധിക്കും.

സ്പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവര്‍ഷം വരെ ജോലി ചെയ്യാനും യുഎയില്‍ താമസിക്കാനും ഗ്രീന്‍വിസ അനുമതി നല്‍ക്കും. സ്വയം തൊഴില്‍ ഫ്രീലാന്‍സ് ജോലികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രണ്ടും മൂന്നും വര്‍ഷം മാത്രം ലഭിച്ചിരുന്ന വിസകള്‍ അഞ്ച് വര്‍ഷത്തെ ഗ്രീന്‍വിസ നല്‍കുക. അഞ്ച് വര്‍ഷത്തേക്ക് ഗ്രീന്‍വിസ നല്‍കുക.

വിവിധ നിര്‍മാണ കമ്പനികള്‍ കൂടുതല്‍ ആസ്തികള്‍ വില്‍ക്കാനായി ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഗോള്‍ഡന്‍ വിസയുടെ വിപുലീകരണം. പുതിയതായി അവതരിപ്പിക്കുന്ന ഗ്രീന്‍വിസകളും മള്‍ടിപിള്‍ എന്‍ട്രി വിസയും അടുത്ത മാസം മൂന്ന മുതല്‍ നടപ്പിലാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News