കിഴക്കൻ ലഡാക്കിൽ നിന്ന് സൈന്യം പിൻമാറുന്നു | Ladakh

കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സൈനികർ നേർക്കുനേർ നിന്ന ഗോഗ്ര-ഹോട്സ്പ്രിങ്‌സ് മേഖലയിൽ നിന്ന് സൈനിക പിൻമാറ്റം തുടങ്ങി.ഇരുരാജ്യങ്ങളും നടത്തിയ പതിനാറാം കമാൻഡർ തല ചർച്ചകൾക്കൊടുവിലാണ് അതിനിർണായക തീരുമാനം.

പട്രോൾ പോയിന്റ് 15ൽനിന്നാണ് സൈനിക പിൻമാറ്റം തുടങ്ങിയത്. ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെയാണ് സേനാ പിന്മാറ്റം സ്ഥിരീകരിച്ചത്.കുറച്ചു ദിവസങ്ങൾ എടുത്താകും പൂർണ സൈനിക പിൻമാറ്റം സാധ്യമാവുക.

2020 ഏപ്രിൽ-മേയ് മാസങ്ങളിലാണ് ചൈനീസ് സൈന്യം കിഴക്കൻ ലഡാക്കിൽ നേരത്തെ സൈനിക വിന്യാസമുണ്ടാകാതിരുന്ന സ്ഥലങ്ങളിൽ കടന്നുകയറുകയും ഇവരെ പ്രതിരോധിച്ച് ഇന്ത്യൻ സേന നേർക്കുനേർ നിൽക്കുകയും ചെയ്തത്. ഒടുവിൽ ജൂണിൽ ഗാൽവാനിൽ ഇരു സൈനികരും നേർക്കുനേർ ഏറ്റുമുട്ടുന്ന അവസ്ഥ വരെ എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News