രാജ്പഥ് ഇനി മുതൽ കർത്തവ്യപഥ് | Kartavya Path

രാജ്യതലസ്ഥാനത്തെ പ്രധാന പാതയായ രാജ്പഥ് ഇനിമുതൽ കർത്തവ്യപഥ് എന്നറിയപ്പെടും. ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു.നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുളള പാതയുടെ പേരാണ് കേന്ദ്രസർക്കാർ മാറ്റിയത്.ബ്രിട്ടിഷ് ഭരണകാലത്ത് ‘കിങ്‌സ്വേ’ എന്ന് അറിയപ്പെട്ടിരുന്ന ഈ രാജ് പഥാണ് ഇന്നുമുതൽ കർത്തവ്യ പഥായി അറിയപ്പെടുക.

സ്വാതന്ത്ര്യത്തിനുശേഷം കിങ്‌സ്വേയുടെ ഹിന്ദി രൂപമായ രാജ്പഥ് എന്നായി മാറി. പേരിലെ ബ്രിട്ടിഷ് സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു ‘കർത്തവ്യപഥ്’ എന്നാക്കി മാറ്റിയത്.13,500 കോടി രൂപയുടെ സെൻട്രൽ വിസ്റ്റ വികസന പദ്ധതികളുടെ ഭാഗമായാണു 608 കോടി രൂപ ചിലവഴിച്ച ഇന്ത്യാ ഗേറ്റ്, വിജയ് ചൗക്ക് പ്രദേശങ്ങൾ മോടിപിടിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ആരംഭിച്ചത്.

ഇരുവശത്തമുള്ള കനാലുകളെ നടപ്പാതയുമായി ബന്ധിപ്പിച്ചുകൊണ്ട് പാലങ്ങളും വശങ്ങളിൽ മനോഹരമായ പുൽമൈതാനവും ഒരുങ്ങി കഴിഞ്ഞു.പുൽമൈതാനങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രത്യേക സംവിധാനവുമുണ്ട്. ഇരുവശങ്ങളിലായി ഉള്ള രണ്ട് കനാലുകൾക്ക് മുകളിലായി 16 പാലങ്ങളാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here