അടിസ്‌ഥാന വർഗ്ഗത്തിനായി സ്വജീവിതം സമർപ്പിച്ച കമ്മ്യൂണിസ്റ്റായിരുന്നു ചടയൻ ഗോവിന്ദൻ : മുഖ്യമന്ത്രി | Pinarayi Vijayan

സഖാവ് ചടയൻ ഗോവിന്ദൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 24 വർഷം.അടിസ്‌ഥാന വർഗ്ഗത്തിനായി സ്വജീവിതം സമർപ്പിച്ച കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

സഖാവ് ചടയനൊപ്പം പതിറ്റാണ്ടുകളാണ് ഒന്നിച്ചു പ്രവർത്തിക്കാൻ സാധിച്ചത്. അദ്ദേഹത്തിന്റെ നേതൃപാടവവും അണുവിട തെറ്റാത്ത സംഘടനാ ബോധവും വളരെ അടുത്തുനിന്നും അനുഭവിച്ചറിയാനായി. 1996 മെയ് മുതൽ മരണംവരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച സഖാവ് കേരളത്തിലാകെ പാർട്ടി സംവിധാനം സുശക്തമാക്കുന്നതിനായി അവിശ്രമം യത്നിച്ചു.

തികഞ്ഞ അച്ചടക്കത്തോടെയും സംഘടനാ കാർക്കശ്യത്തോടെയുമുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ പാർട്ടിക്ക്‌ എന്നും കരുത്തായിരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു .

സഖാവ് ചടയൻ ഗോവിന്ദൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 24 വർഷം. സിപിഐഎം സംസ്‌ഥാന സെക്രട്ടറിയായിരുന്ന സഖാവ് എക്കാലവും അടിസ്‌ഥാന വർഗ്ഗത്തിന്റെ മുന്നണിപ്പോരാളിയായി നിലകൊണ്ടു. ബാലസംഘത്തിന്റെ പ്രവർത്തകനായി തുടങ്ങിയ സഖാവിന് വളരെ ചെറിയ പ്രായത്തിൽ തന്നെ ഉപജീവനത്തിനായി നെയ്ത്തുതൊഴിലിൽ ഏർപ്പെടേണ്ടിവന്നു.

തുടർന്ന്, നെയ്ത്തുതൊഴിലാളികളെ സംഘടിപ്പിച്ചാണ് അദ്ദേഹം പാർടി നേതൃത്വത്തിലേക്ക് കടന്നുവന്നത്. “ചുവന്ന ഫർക്ക”യെന്നറിയപ്പെടുന്ന ഇരിക്കൂർ ഫർക്കയിലെ സംഘടനാ പ്രവർത്തനം അദ്ദേഹത്തിലെ ഉശിരനായ കമ്മ്യൂണിസ്റ്റിനെ രൂപപ്പെടുത്തി. ഉജ്ജ്വല പ്രക്ഷോഭകാരിയും കാർക്കശ്യക്കാരനായ സംഘാടകനും അടിമുടി സാധാരണക്കാരനുമായ സഖാവ് 1948-ൽ കമ്യുണിസ്റ്റ് പാർടി സെല്ലിൽ അംഗമായി.

അക്കാലത്ത് കൊടിയ മർദ്ദനങ്ങൾക്കും ജയിൽ വാസങ്ങൾക്കും ഇരയായി. ഒളിവു ജീവിതം നയിക്കേണ്ടിയും വന്നു. 1964-ല്‍ രൂപീകരണ വർഷത്തിൽ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായി. 1979ൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ സഖാവ് അതിനിടെ അഴീക്കോട്‌ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

1985-ൽ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996 മെയ് മുതൽ മരണംവരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച സഖാവ് കേരളത്തിലാകെ പാർടി സംവിധാനം സുശക്തമാക്കുന്നതിനായി അവിശ്രമം യത്നിച്ചു. തികഞ്ഞ അച്ചടക്കത്തോടെയും സംഘടനാ കാർക്കശ്യത്തോടെയുമുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ പാർടിക്ക്‌ എന്നും കരുത്തായി.

സഖാവ് ചടയനൊപ്പം പതിറ്റാണ്ടുകളാണ് ഒന്നിച്ചു പ്രവർത്തിക്കാൻ സാധിച്ചത്. അദ്ദേഹത്തിന്റെ നേതൃപാടവവും അണുവിട തെറ്റാത്ത സംഘടനാ ബോധവും വളരെ അടുത്തുനിന്നും അനുഭവിച്ചറിയാനായി. അടിസ്‌ഥാന വർഗ്ഗത്തിനായി സ്വജീവിതം സമർപ്പിച്ച കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News