എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് കണ്ണൂരില്‍ സ്വീകരണം | M. V. Govindan

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് കണ്ണൂരിന്‍റെ സ്വീകരണം. നാടിനെ മാറ്റിമറിച്ച നിരവധി രക്തസാക്ഷികള്‍ക്ക് ജന്മം നല്‍കിയ നാടാണ് കണ്ണൂരെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മതേതര കക്ഷികൾ ഒറ്റക്കെട്ടായി പോരാടേണ്ട സമയമെന്നും സിപിഐഎം ഇതിന് നേതൃത്വം നൽകുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി.

കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതി ത്വരിതഗതിയിലാക്കി സംസ്ഥാന സർക്കാർ

കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് കേന്ദ്ര അനുമതി ലഭിച്ചതോടെ പദ്ധതി ത്വരിതഗതിയിലാക്കി സംസ്ഥാന സർക്കാർ . കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്നതാണ് രണ്ടാംഘട്ടം. ഭൂമി ഏറ്റെടുക്കൽ നടപടി ഉൾപ്പെടെ സംസ്ഥാന സർക്കാർ നേരത്തെ തുടങ്ങിയിരുന്നു.

പ്രവേശന നിരോധിത മേഖലകളിൽ പരിശോധന കർശനമാക്കി വനം വകുപ്പ്‌

വയനാട്‌ തളിമല വെള്ളച്ചാട്ടത്തിൽ യുവാവ്‌ മരിച്ച പശ്ചാത്തലത്തില്‍ പ്രവേശന നിരോധിത മേഖലകളിൽ പരിശോധന കർശനമാക്കി വനം വകുപ്പ്‌. പ്രവേശന വിലക്കുള്ള അപകടകരമായ സ്ഥലത്താണ്‌ യുവാക്കളുടെ സംഘം എത്തിയത്‌. മരിച്ച അഭിജിത്തിനൊപ്പമുണ്ടായിരുന്ന ശ്രീഹരി ചികിത്സയിൽ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here