Dr.John Brittas MP ; തകർന്നടിഞ്ഞ ഭൂതകാല ശക്തികളെ പേറി നടന്ന് പേര് മാറ്റങ്ങളിൽ അഭിരമിക്കുന്നതുകൊണ്ട് എന്ത് നേട്ടം ? : ഡോ.ജോണ്‍ ബ്രിട്ടാസ് എം പി

രാജ്പഥ് കർത്തവ്യപഥിലേയ്ക്ക് പുനർനാമകരണം നടത്തിയതിൽ പ്രതികരിച്ച് ഡോ.ജോൺ ബ്രിട്ടാസ് എം പി. ജനങ്ങളുടെ ജീവിതത്തിലാണ് മാറ്റം കൊണ്ടുവരേണ്ടതെന്ന് ഡോ.ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

പുതിയ ഭാവുകത്വം ആർജ്ജിച്ചു നമ്മുടെ ചെറുപ്പക്കാർ ആത്മവിശ്വാസത്തോടെ ലോകത്തെ നേരിടുമ്പോൾ, പ്രസക്തമല്ലാത്ത , തകർന്നടിഞ്ഞ ഭൂതകാല ശക്തികളെ പേറി നടന്ന് പേര് മാറ്റങ്ങളിൽ അഭിരമിക്കുന്നതുകൊണ്ട് എന്ത് നേട്ടം ? ! ചിന്തിക്കേണ്ട കാര്യമാണെന്ന് ഡോ.ജോൺ ബ്രിട്ടാസ് എം പി കുറിച്ചു.

കൊളോണിയൽ ഹാങ്ങോവറിൽ നിന്ന് മാറി നടക്കാൻ എന്ന പേരിൽ സ്ഥലങ്ങളുടെയും റോഡുകളുടെയും പുനര്‍നാമകരണവുമായി മോദി സർക്കാർ മുന്നോട്ടു പോകുകയാണ് . രാജ്പഥ് വെട്ടി കര്‍ത്തവ്യപഥ് ഇന്നലെ നിലവിൽ വന്നു .. നല്ലത് !

ജനങ്ങളുടെ ജീവിതത്തിലാണ് മാറ്റം കൊണ്ടുവരേണ്ടത് . ലോക മനുഷ്യശേഷി വികസന സൂചികയിൽ ഇന്ത്യ വീണ്ടും താഴെപ്പോയിരിക്കുന്നു . 130 ആയിരുന്നത് 132 ആയി ! ആയുസ്സ് , ആരോഗ്യം , വിദ്യാഭ്യാസം , ആളോഹരി വരുമാനം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി UNDP ആണ് സൂചിക പുറത്തിറക്കിയത് . ബംഗ്ളദേശും ഭൂട്ടാനും എന്തിനേറെ ശ്രീലങ്കയും ഒക്കെ നമ്മുക്ക് മേലാണ് . പാകിസ്ഥാൻ താഴെയുണ്ടെന്ന് ആശ്വസിക്കുന്നവരുണ്ടാകാം !

ഇന്നത്തെ ഡൽഹി ഇന്ത്യൻ എക്സ്പ്രസ്സിന്റെ മുഖപ്രസംഗത്തിൽ പറഞ്ഞൊരു കാര്യമുണ്ട് . പുതിയ ഭാവുകത്വം ആർജ്ജിച്ചു നമ്മുടെ ചെറുപ്പക്കാർ ആത്മവിശ്വാസത്തോടെ ലോകത്തെ നേരിടുമ്പോൾ ..പ്രസക്തമല്ലാത്ത , തകർന്നടിഞ്ഞ ഭൂതകാല ശക്തികളെ പേറി നടന്ന് പേര് മാറ്റങ്ങളിൽ അഭിരമിക്കുന്നത്കൊണ്ട് എന്ത് നേട്ടം ?! ചിന്തിക്കേണ്ട കാര്യമാണ്.

രാജ്പഥ് ഇനി കർത്തവ്യപഥ്. കർത്തവ്യപഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.ഇന്ത്യാ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും ചടങ്ങിൽ പ്രധാനമന്ത്രി അനാഛാദനം ചെയ്തു. 28 അടി ഉയരമുള്ളതാണ് സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കിയാണ് കർത്തവ്യ പഥ് ഉൾപ്പെടുന്ന സെൻട്രൽ വിസ്ത അവ ന്യൂ നവീകരിച്ചത്.

ഇന്ത്യാ ഗേറ്റ് മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള പാതയുടെ പേര് ബ്രിട്ടീഷ് ഭരണകാലത്ത് കിംഗ്സ് വേ എന്നായിരുന്നു. സ്വാതന്ത്ര്യാനന്തരം രാജ്പഥ് ആയി. ഭാരതീയ വത്കരണത്തിന്റെ ഭാഗമായി കർത്തവ്യ പഥ് എന്നാക്കി മാറ്റാനുള്ള നിർദേശത്തിന് ന്യൂഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.

ഗ്രാനൈറ്റ് നടപ്പാതകൾ, പുതിയ ജലാശയങ്ങൾ, ശുചി മുറികൾ, പുൽത്തകിടികൾ, വിവിധ സംസ്ഥാനങ്ങളുടെ ഭക്ഷണശാലകൾ അടക്കം കൂടുതൽ സൗകര്യങ്ങൾ നവീകരിച്ച കർത്തവ്യപഥിൽ ഒരുക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News