Mumbai ; ഗണേശോത്സവത്തിന് ഇന്ന് പരിസമാപ്തി കുറിക്കും ; മുംബൈയിൽ കനത്ത സുരക്ഷ

രണ്ടുവർഷങ്ങൾക്ക് ശേഷമുള്ള ഗണേശോത്സവത്തെ വൻ ആരവത്തോടെയാണ് മുംബൈ നഗരം വരവേറ്റത്. ഗണേശോത്സവം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് മുംബൈയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വർഷവും ഗണേശോത്സവത്തിൽ വൻ ജനക്കൂട്ടത്തെ ആകർഷിച്ചത് സെൻട്രൽ മുംബൈയിലെ ലാൽബാഗിലാണ്.

ഈ വർഷത്തെ ​ഗണേശോത്സവത്തിനായി 73 പ്രകൃതിദത്ത ജലസ്രോതസ്സുകളും 152 കൃത്രിമ കുളങ്ങളും വി​ഗ്രഹ നിമജ്ജനത്തിനായി നഗരസഭ സജ്ജമാക്കിയിട്ടുണ്ട്. ഗണേശോത്സവം കണക്കിലെടുത്ത് കനത്തസുരക്ഷയാണ് മുംബൈയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി ഡ്രോണുകളുടെ സേവനവും പോലീസ് പ്രയോജനപ്പെടുത്തുന്നുണ്ട്

അതെ സമയം തിരക്ക് നിയന്ത്രിക്കാനും സുരക്ഷാ ഉറപ്പാക്കാനുമായി കൊൽഹാപ്പൂർ നഗരസഭ ഏർപ്പെടുത്തിയ നൂതന സംവിധാനം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി.കൺവെയർ ബെൽറ്റ് ഉപയോഗിച്ചുള്ള യാന്ത്രിക സംവിധാനത്തോട് പല വിശ്വാസികളും വിയോജിപ്പ് പ്രകടിപ്പിച്ചു.

കഴിഞ്ഞ പത്ത് ദിവസങ്ങളിലായി മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷ്യാരി, മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, കേന്ദ്രമന്ത്രി അമിത് ഷാ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, വ്യവസായി മുകേഷ് അംബാനി, ചലച്ചിത്ര താരങ്ങളായ അജയ് ദേവ്ഗൺ, രൺബീർ കപൂർ, രൺവീർ സിംഗ്, അനുപം ഖേർ, കജോൾ, രേവതി, രൺധീർ കപൂർ, ക്രിക്കറ്റർ ഹർഭജൻ സിംഗ് തുടങ്ങി നിരവധി പ്രമുഖർ അനുഗ്രഹം തേടിയെത്തി .

എന്നിരുന്നാലും ഈ വർഷം ലാൽബാഗ്ചാ രാജയുടെ വരുമാനത്തിൽ വലിയ ഇടിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

ക്ഷേത്രത്തിന് മൂന്ന് കിലോ സ്വർണവും 40 കിലോ വെള്ളിയും 3.5 കോടി രൂപയുമായി 5 കോടിയോളം രൂപയാണ് മൂന്ന് ദിവസം മുൻപുള്ള വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടുത്തെ ശരാശരി വരുമാനം ഈ കാലയളവിൽ 6 മുതൽ 7 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ കണക്ക് വളരെ കുറവാണ്. പണപ്പെരുപ്പമാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News