കേരളത്തിലെ തെരുവ് നായ ശല്യം ; കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും | Supreme court

കേരളത്തിൽ വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യം സംബന്ധിച്ച കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേരളം ഡോഗ്സ് ഓൺ കൺട്രിയായി മാറുകയാണെന്നും കേരളത്തിലെ സാഹചര്യം അടിയന്തിരമായി പരിശോധിക്കണമെന്നുംഅഭിഭാഷകനായ വി കെ ബിജു ചീഫ് ജസ്റ്റിസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടർന്നാണ് കേസ് ഇന്ന് പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്. കേരളത്തിൽ കുട്ടികളെയടക്കം തെരുവ് നായ്ക്കൾ ആക്രമിക്കുകയാണെന്നും, തെരുവ് നായ ശല്ല്യത്തെ കുറിച്ച് പരിശോധിച്ച ജസ്റ്റിസ് സിരി ജഗൻ സമിതിയിൽ നിന്ന് റിപ്പോർട്ട് തേടണമെന്നും ഹർജിക്കാരനായ സാബു സ്റ്റീഫന് വേണ്ടി അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും ഇന്ന് കോടതി പരിശോധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News