ഓണത്തിന് സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന | Liquor

ഓണത്തിന് സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന. 117 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. കഴിഞ്ഞ വർഷം 85 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. നാല് ഔട്ട്‌ലെറ്റുകളുടെ വിൽപന ഒരുകോടി പിന്നിട്ടു.

ഓണം സീസണിലെ മൊത്തം വ്യാപാരത്തിലും ഇക്കുറി വലിയ കുതിപ്പാണ് ബെവ്‌കോക്ക് ഉണ്ടായത്. ഉത്രാടം വരെയുള്ള ഏഴ് ദിവസങ്ങളിൽ 624 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇത് 529 കോടിയായിരുന്നു.

വരന്തരപ്പിള്ളി മേഖലയിൽ മിന്നൽ ചുഴലി

തൃശൂർ വരന്തരപ്പിള്ളി മേഖലയിൽ മിന്നൽ ചുഴലി. പ്രദേശത്ത് വീശിയടിച്ച കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകളും തകർന്നിട്ടുണ്ട്. എന്നാൽ ആളപായമില്ലാത്തത് ആശ്വാസമായി.

രാവിലെ ഏഴു മണിയോടെയാണ് നന്തിപുലം മാഞ്ഞൂർ മേഖലയിൽ ശക്തമായ കാറ്റ് വീശിയത്. അഞ്ചു മിനിറ്റ് മാത്രം നീണ്ടുനിന്ന ചുഴലി പ്രദേശത്ത് ഒട്ടേറെ നാശനഷ്ടങ്ങൾ സൃഷ്ടിച്ചു.

മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. മാഞ്ഞൂരിൽ വീടിൻറെ മുകൾഭാഗം പറന്നു പോയതൊഴിച്ചാൽ വീടുകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ ഇല്ല. ആർക്കും പരുക്കില്ല എന്നതും ആശ്വാസമായി.

മുപ്ലിയം പാലത്തിന് സമീപം മരം വീണ് 3 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. നിരവധി മരങ്ങൾ കടപുഴകി വീണു. ജാതി മരങ്ങൾ നിരവധിയുള്ള കാർഷികമേഖല കൂടിയാണിത്. കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News