ആശാഭവനിൽ ആനന്ദം പകർന്ന് കാതോലിക്ക ബാവയുടെ ഓണാഘോഷം

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തിരുവല്ലയിലെ ആശാഭവനിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ഓണം ആഘോഷിച്ചു. കാതോലിക്കാ ബാവയുടെ ആശാഭവൻ സന്ദർശനത്തിന്റെ ഭാഗമായാണ് ആശാഭവൻ ഭാരവാഹികൾ ഓണാഘോഷം ഒരുക്കിയത് .

ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം കാതോലിക്ക ബാവ നിർവഹിച്ചു . ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം കാതോലിക്കാ ബാവ ഓണാഘോഷ പരിപാടികളിലും പങ്കെടുത്തു.

ആശാഭവൻ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. . ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആശംസകൾ അറിയിച്ചു. പരിശുദ്ധ കാതോലിക്കാ ബാവ ഇതിനോടകം നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെന്നും കാരുണ്യപ്രവർത്തനങ്ങൾക്കായി കാതോലിക്കാബാവ നടത്തിവരുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം നന്മ ഉള്ളതാണെന്നും ആശംസകളോടൊപ്പം അദ്ദേഹം പറഞ്ഞു.

സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ ഇബ്രാഹിം കുട്ടി വിളക്കേഴം ചടങ്ങിൽ മുഖ്യ സന്ദേശം നൽകി. കാതോലിക്കാ ബാവാ തിരുമേനിയുടെ ‘സഹോദരൻ’ പദ്ധതിയുടെ ഭാഗമായി നിരാലംബരായ അനേകർക്ക് സൗജന്യ ചികിത്സാ സഹായം, ഭവന നിർമ്മാണം, നിർധനരായ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായങ്ങൾ എന്നിവ സമൂഹത്തിന് ഏറെ പ്രയോജനകരമാണെന്നും ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞ്.

കെയർ ആൻഡ് ഷെയർ ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴ, വാഹിദ് മാവുങ്കൽ, ആശാ ഭവൻ മദർ എലിസബത്ത് സിസ്റ്റർ, മറ്റ് ആശാഭവൻ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News