ഇരിട്ടി ചാവശ്ശേരിയിൽ സ്ഫോടനം

ഇരിട്ടി ചാവശ്ശേരിയിൽ സ്ഫോടനം.ആർ എസ് എസ് – എസ് ഡി പി ഐ സംഘർഷം നിലനിൽക്കുന്ന സ്ഥലത്താണ് വ്യാഴാഴ്ച രാത്രി സ്ഫോടനം ഉണ്ടായത്.

ആർ എസ് എസ് പ്രവർത്തകൻ സുധീഷിന്റെ വീടിന് മുന്നിലായിരുന്നു സ്ഫോടനം.പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.സ്ഥലത്ത് പോലീസ് സുരക്ഷയും വർദ്ധിപ്പിച്ചു.ചാവശ്ശേരിയിൽ രണ്ടാഴ്ച മുൻപ് ആർ എസ് എസ് സംഘർഷത്തിൽ പത്തോളം വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.

ഗോവയിലെ റസ്റ്ററന്റ് പൊളിച്ചുനീക്കുന്ന നടപടികൾ സ്റ്റേചെയ്തു

ബിജെപി നേതാവും നടിയുമായ സോണാലി ഫൊഗറ്റ് ദുരൂഹ സാഹചര്യത്തിൽ മരിച്ച ഗോവയിലെ റസ്റ്ററന്റ് പൊളിച്ചുനീക്കുന്ന നടപടികൾ സുപ്രീംകോടതി സ്റ്റേചെയ്തു. വാണിജ്യ ആവശ്യങ്ങളൊന്നും നടത്തില്ല എന്ന് ഉപാധിയിലാണ് സുപ്രീംകോടതിയുടെ നടപടി.

വടക്കൻ ഗോവയിലെ അഞ്ജുന ബീച്ചിലെ കർലീസ് ഷാക്ക് റസ്റ്ററന്റ് ഉടമകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ന് രാവിലെയാണ് തീരസംരക്ഷണ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് ഗോവൻ സർക്കാർ റസ്റ്റോറന്റ് പൊളിച്ചു നീക്കാൻ തുടങ്ങിയത്. ഈ റസ്റ്ററന്റ് ഉടമ എഡ്വിൻ ന്യുൺസ് ഉൾപ്പെടെ അഞ്ചുപേരാണ് സോണാലി ഫൊഗറ്റിന്റെ ദുരൂഹ മരണക്കേസിൽ അറസ്റ്റിലായിട്ടുള്ളത്. ഇയാൾക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.

പൊടിയരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചു

ആഭ്യന്തര വിതരണം വർദ്ധിപ്പിക്കുന്നതിനായി പൊടിയരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചു.നിരോധനം ഇന്ന് മുതൽ നിലവിൽ വന്നു.150-ലധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യ അരി കയറ്റുമതി ചെയ്യുന്നത്.ലോകത്തിലെ ഏറ്റവും വലിയ അരി ഉത്പാദക രാജ്യം കൂടിയാണ് ഇന്ത്യ.

എന്നാൽ മോശം കാലാവസ്ഥയും മൺസൂണിൻറെ കുറവും ഇക്കൊല്ലം നെൽകൃഷിയെ സാരമായി ബാധിക്കും. ഇത് മുൻകൂട്ടി കണ്ടാണ്‌ ഇന്ത്യ അരിയുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.ആഭ്യന്തര വിതരണം വർദ്ധിപ്പിക്കുക, പ്രാദേശിക വില പിടിച്ചു നിർത്തുക എന്നിവ ലക്ഷ്യമിട്ടാണ് അരിയുടെ കയറ്റുമതിയിൽ നിയന്ത്രണം കൊണ്ട് വന്നത് . പൊടിയരിയുടെ കയറ്റുമതി നിരോധിച്ചത് കൂടാതെ, വിവിധ ഗ്രേഡ് അരിയുടെ കയറ്റുമതിക്ക് 20% തീരുവ ചുമത്തുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News