നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി | Alappuzha

ആലപ്പുഴ മംഗലം വാർഡിൽ നിന്നും നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുമ്പോളി വികസന ജങ്ഷന് സമീപം
സമീപത്തുള്ള കാട് പിടിച്ച പറമ്പിലാണ് പെൺകുഞ്ഞിനെ ഉപേഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ആക്രി സാധനങ്ങൾ ശേഖരിക്കാനെത്തിയ അതിഥി തൊഴിലാളിയാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാരെ വിവരമറിയച്ചത്. കുഞ്ഞിനെ ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ് .

കുഞ്ഞ് ജനിച്ച് അധികസമയമായിട്ടില്ലെന്നാണ് നിഗമനം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദില്ലിയിൽ നിർമ്മാണത്തിൽ ഇരുന്ന കെട്ടിടം തകർന്നു വീണു

ദില്ലിയിൽ ആസാദ് മാർക്കറ്റിൽ നിർമ്മാണത്തിൽ ഇരുന്ന കെട്ടിടം തകർന്നു വീണു.രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം.സാരമായി പരിക്കേറ്റ 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതുവരെ ഏഴു തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

സംഭവ സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേനയും അഗ്നിരക്ഷാസേനയും പ്രദേശവാസികളും ചേർന്ന് തിരച്ചിൽ തുടരുകയാണ്. തകർന്ന കെട്ടിടത്തിലേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ ജെസിബി ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം സാധ്യമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News