വര്‍ഗീയ ശക്തികളെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷ ഐക്യം അനിവാര്യം : എം വി ഗോവിന്ദന്‍ മാസ്റ്റര്‍ | M. V. Govindan

2024 ലെ തിരഞ്ഞെടുപ്പ് നിർണ്ണായകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അപകടകരമായ സാഹചര്യത്തിലേക്കാണ് രാജ്യം പോകുന്നത്. വർഗ്ഗീയത എല്ലാ തരത്തിലും പിടിമുറുക്കുന്നു . വർഗീയ ശക്തികളെ തോൽപ്പിക്കാൻ പ്രതിപക്ഷ ഐക്യം അനിവാര്യമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു

ഭരണഘടനയും മതേതരത്വവും സംരക്ഷിക്കപ്പെടണം. ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള വഴിയിലാണ് ആർ എസ് എസ് നയിക്കുന്ന ബിജെപി.എൽ ഡി എഫിന് വിജയിക്കാൻ കഴിയാത്ത ഒരു മണ്ഡലവും കേരളത്തിലില്ല.ലോക് സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടാകുന്ന മുന്നേറ്റം ബി ജെ പിയെ പുറത്താക്കുന്നതിൽ നിർണ്ണായകമാകുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

ബദൽ നയങ്ങളുമായാണ് എൽ ഡി എഫ് സർക്കാർ മുന്നോട്ട് പോകുന്നത്.തൊഴിലില്ലായ്മ പരിഹരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.ഇരുപത് ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതികളുമായാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിഴിഞ്ഞം വിഷയത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.ചർച്ചകൾ വിജയിക്കുമെന്നാണ് പ്രതീക്ഷ. പുരോഹിതൻമാർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നവീകരണമില്ലാതെ കേരളത്തിന് ഒരിഞ്ച് മുന്നോട്ട് പോകാനാകില്ല.യുഡിഎഫ് വികസന പദ്ധതികളെ എതിർക്കുന്നത് ഭയം കാരണമാണ്.വികസനമാണ് എൽ ഡി എഫിനെ തുടർഭരണത്തിൽ എത്തിച്ചതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News