Om Prakash Chautala ; ജനങ്ങൾക്ക് ആശ്വാസമാകാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം : ഓം പ്രകാശ് ചൗട്ടാല

മുൻ ഹരിയാന മുഖ്യമന്ത്രിയും ഐഎൻഎൽഡി ചെയർമാനുമായ ഓം പ്രകാശ് ചൗട്ടാല എകെജി ഭവനിലെത്തി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി.

ഐഎൻഎൽഡി സെപ്തംബർ 25 ന് ഹരിയാനയിൽ നടത്തുന്ന റാലിയിലേക്ക് സീതാറാം യെച്ചൂരിക്ക് ക്ഷണം. രാജ്യത്തെ ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾക്ക് ആശ്വാസമാകാൻ പ്രതിപക്ഷ ഐക്യത്തിന് കഴിയുമെന്ന് ഓം പ്രകാശ് ചൗട്ടാല മാധ്യമങ്ങളോട് വ്യക്തമാക്കി.

അച്ഛന് കരള്‍ പകുത്തു നൽകാൻ അനുമതി തേടി പതിനേഴുകാരൻ

അച്ഛന് കരള്‍ പകുത്തു നൽകാൻ അനുമതി തേടി പതിനേഴുകാരൻ സുപ്രീംകോടതിയിൽ.  ഗുരുതര രോഗം ബാധിച്ചു കഴിയുന്ന അച്ഛന് കരള്‍ പകുത്തു നൽകാൻ അനുവാദം തേടിയാണ് ഉത്തർ പ്രദേശുകാരൻ സുപ്രീം കോടതിയെ സമീപിച്ചത്.

വിഷയത്തിൽ കോടതി ഉത്തർപ്രദേശ് സർക്കാരിന് നോട്ടിസ് അയച്ചു. പതിനേഴുകാരന്‍റെ പ്രാഥമിക ആരോഗ്യ പരിശോധന നടത്താനും നിർദേശം നല്‍കി.  കേസ് സെപ്റ്റംബർ 12 ന് പരിഗണിക്കും. കേസ് പരിഗണിക്കുന്ന ദിവസം ഉത്തർപ്രദേശിലെ ആരോഗ്യ വകുപ്പിനോട് കോടതിയിൽ ഹാജരാകാൻ  നിർദേശവും നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News