
മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ചും സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കാത്ത സാഹചര്യത്തില്‍ കുടുംബം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമെന്ന് ചൂണ്ടിക്കാട്ടി യുപി സർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസംം സത്യവാങ്മൂലം നല്‍കിയിരുന്നു.
സിദ്ദിഖ് കാപ്പന്‍റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും | Sidheeq Kappan
ജാമ്യം തേടി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പോപ്പുലര്‍ ഫ്രണ്ടിന്‍റെ സജീവ പ്രവര്‍ത്തകനാണ് ,സിദ്ദിഖ് കാപ്പനെന്നാണ് യു.പി സര്‍ക്കാരിന്‍റെ ആരോപണം. കാപ്പന് ജാമ്യം നല്‍കിയാല്‍ കേസിലെ ,സാക്ഷികളുടെ ജീവന് ഭീഷണിയാണെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാംങ്മൂലത്തില്‍ യു.പി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഹാഥ്റസിലെ ബലാല്‍സംഗ കൊലപാതക സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയായിരുന്നു സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
2020 ഒക്ടോബര്‍ 5ന് അറസ്റ്റിലായ സിദ്ദിഖ് കാപ്പന്‍ രണ്ടുവര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണ്. യാതൊരു തെളിവും ഇല്ലാതെയാണ് യു.പി സര്‍ക്കാരിന്‍റെ നടപടിയെന്നാണ് സിദ്ദിഖ് കാപ്പന്‍റെ വാദം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here