
സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന് നാടിന്റെ സ്‌മരണാഞ്‌ജലി. പയ്യാമ്പലത്തെ സമൃതി മണ്ഡപത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തി.
ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി വി രാജേഷ്, എ എൻ ഷംസീർ, എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി പുരുഷോത്തമൻ, ടി കെ ഗോവിന്ദൻ, മയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, കെ വി സുമേഷ് എംഎൽഎ, കെ പി സഹദേവൻ, ബിജു കണ്ടക്കൈ, ചടയന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ചടയന്‍ ഗോവിന്ദന്‍ അടിസ്‌ഥാന വർഗ്ഗത്തിന്റെ മുന്നണിപ്പോരാളിയായി നിലകൊണ്ടയാളെന്ന് അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നെയ്ത്തുതൊഴിലാളികളെ സംഘടിപ്പിച്ച് പാർട്ടി നേതൃത്വത്തിലേക്ക് കടന്നുവന്ന ചടയന്‍ ഗോവിന്ദന്‍റെ സംഘടനാ കാർക്കശ്യമുള്ള ഇടപെടലുകൾ പാർട്ടിക്ക് എന്നും കരുത്തായി.
അദ്ദേഹത്തിന്റെ നേതൃപാടവവും അണുവിട തെറ്റാത്ത സംഘടനാ ബോധവും അടുത്തുനിന്നും അനുഭവിച്ചറിയാനായെന്ന് മുഖ്യമന്ത്രി അനുസ്മരണ സന്ദേശത്തില്‍ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here