തൂത്തുക്കുടിയിൽ വാഹനാപകടം ; 3 മലയാളികൾ മരിച്ചു | Tamilnadu

തമിഴ്‌നാട് തൂത്തുക്കുടിയിലുണ്ടായ വാഹനാപകടത്തിൽ 3 മലയാളികൾ മരിച്ചു. തിരുവനന്തപുരം ചാല സ്വദേശിനി ശൈലജ, ചെറുമകൻ ഒരു വയസ്സുകാരൻ ആരവ്, ജയ എന്നിവരാണ് മരിച്ചത്.പഴനി ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോൾ ഇന്ന് രാവിലെയാണ് അപകടം.

മരിച്ചവരടക്കം 10 ബന്ധുക്കളാണ് ഇന്നോവയിൽ ക്ഷേത്ര ദർശനത്തിനായി ഇന്നലെ തൂത്തുക്കുടിയിലേക്ക് പോയത്. യാത്ര തിരിച്ച ശേഷം ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബന്ധുക്കളായ 7 പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ മുടി മുറിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ് ഇവർ തമിഴ്‌നാട്ടിലേക്കു പോയത്.

അതിനിടെ തിരുവനന്തപുരം പാറശാല കുറുംങ്കുട്ടി ആർ ടി ഓ ചെക് പോസ്റ്റിന് സമീപം കാർ നിർത്തിയിട്ടിരുന്ന വാനിന്റെ പുറകിൽ ഇടിച്ച് മൂന്നു പേർക്ക് പരിക്ക്. നാഗർകോവിൽ സ്വദേശികളായ ഷാഹുൽ, ദമ്പതികളായ ഹമീദ്,ഷക്കീന, മകൻ അബ്ദുൽ റഹ്മാൻ എന്നിവരെ തിരുവനന്തപുരം  മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇതിൽ അബ്ദുൽ റഹ്മാന്റെ നില ഗുരുതരമാണ്.തിരുവനന്തപുരം എയർപോർട്ടിൽ നിന്നു വീട്ടിലേക്ക് മടങ്ങുമ്പോ‍ഴായിരുന്നു അപകടം.ആർടി ഓ ചെക് പോസ്റ്റിന് സമീപം നിർത്തി ഇട്ടിരുന്ന വാനിന്റെ പുറകിൽ കാർ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു.

ചെക് പോസ്റ്റിലെ വെളിച്ചക്കുറവും, ചാറ്റൽ മഴയുമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News