മുഖക്കുരു അകറ്റാൻ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

മുഖക്കുരു ആണ് ഇന്ന് പലരുടെയും പ്രധാന പ്രശ്നം. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയും നാച്യുറൽ മാർഗങ്ങൾ ഉപയോഗിച്ചും മുഖക്കുരുവിനെ നേരിടാം. ആരോഗ്യകരമായ ഭക്ഷണത്തിന് ചര്‍മ്മ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്.

മുഖക്കുരു അകറ്റാൻ ഭക്ഷണത്തില്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

മുഖക്കുരു അകറ്റാൻ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. ഇവ ചര്‍മ്മത്തിനെ മോശമായി ബാധിക്കാം. ഇവയില്‍ എണ്ണയുടെ അളവ് വളരെ കൂടുതലാണ്. ഇത് മുഖക്കുരു വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പിനെയും കലോറിയെയും ഉയര്‍ത്തുകയും ചെയ്യുന്നു.  അതിനാല്‍ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് മുഖക്കുരുവിനെ തടയാനും ശരീരത്തിന്‍റെ ആരോഗ്യത്തിനും നല്ലത്.

രണ്ട്…

പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നതും മുഖക്കുരുവിനെ തടയാന്‍ സഹായകമാണ്. പാലുൽപ്പന്നങ്ങൾ ശരീരഭാരം കൂട്ടുമെന്ന് മാത്രമല്ല, ഇവ ചര്‍മ്മത്തിനും ദോഷകരമാണ്. ചര്‍മ്മത്തിലെ എണ്ണമയം വര്‍ധിപ്പിക്കുന്ന ചില ഘടകങ്ങള്‍ പാലുല്‍പ്പന്നങ്ങളില്‍ വളരെ കൂടുതലാണ്.

മൂന്ന്…

കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും ബാധിക്കും. അതിനാല്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News