Kochi Metro: ഓണക്കാലത്ത് കൈനിറയെ ഓഫറുകളും സമ്മാനങ്ങളുമായി കൊച്ചി മെട്രോ

യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഒട്ടേറെ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ഈ ഓണക്കാലത്ത് കൊച്ചി മെട്രോ(kochi metro) ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 14ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നടക്കുന്ന പൂക്കള മത്സരത്തിനായുള്ള രജിസ്ട്രേഷൻ(registration) ആരംഭിച്ചു.

5000,3000,2000 രൂപ വീതവും കൊച്ചി മെട്രോയിൽ 15 ദിവസത്തേക്കുള്ള സൗജന്യ യാത്രയുമാണ് പൂക്കളമത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് സമ്മാനമായി ലഭിക്കുക. ഒരു ടീമിൽ 5-8 അംഗങ്ങളെയാണ് അനുവദിക്കുക. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും 1000 രൂപ വീതം ചിലവിലേക്കായി ലഭിക്കും.

സെപ്റ്റംബർ 12 വരെയാണ് പൂക്കള മത്സരത്തിന് രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടാകുക. ഇതുകൂടാതെ ഡിജിറ്റൽ പൂക്കള മത്സരവും കൊച്ചി മെട്രോ സംഘടിപ്പിക്കുന്നു. പൂക്കളം ഡിസൈൻ ചെയ്ത് ഞങ്ങൾക്ക് അയച്ചു തരിക.

ഏറ്റവും മികച്ച മൂന്നു പൂക്കളം ഡിസൈനുകൾക്ക് 5000,3000,2000 രൂപ വീതം സമ്മാനം ലഭിക്കും. സെപ്റ്റംബർ 25 വരെ ഡിസൈനുകൾ അയക്കാം. മത്സരത്തിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും കൊച്ചി മെട്രോയുടെ വെബ്സൈറ്റ് സന്ദർശിക്കുക.

മെട്രോ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന വിവിധ വ്യാപാര സ്ഥാപനങ്ങളും കൊച്ചി മെട്രോ യാത്രക്കാർക്കായി ഒട്ടേറെ ഓഫറുകൾ ഈ ഓണക്കാലത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. കലൂർ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ശ്രീനി ഫാംസിൽ നിന്ന് 300 രൂപക്ക് മുകളിൽ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം ഇളവ് ലഭിക്കും.

കടവന്ത്ര സ്റ്റേഷനിലെ വാൻ ഹ്യൂസൻ ഷോറൂമിൽ നിന്ന് 999 രൂപക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം ഇളവ് ലഭിക്കും. ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മിറർ മാജിക്‌ സലൂണിൽ എല്ലാ സേവനങ്ങൾക്കും 10 ശതമാനം ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ പ്രവർത്തിക്കുന്ന നിള ഹോട്ടലിലും 100 രൂപയ്ക്കു മുകളിലുള്ള ബില്ലുകൾക്ക് 10 ശതമാനം ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്.

എളംകുളം സ്റ്റേഷനിലെ ആതിര സ്റ്റോറിൽ നിന്നും ഔഷധി സ്റ്റോറിൽ നിന്നും 100 രൂപ മുതൽ 1000 രൂപ വരെ വിലവരുന്ന ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം ഇളവും 1000 രൂപക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് ആലുവ മുതൽ പേട്ട വരെ ഇരുവശത്തേക്കും യാത്ര ചെയ്യാനുള്ള ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

എം ജി റോഡ്, പാലാരിവട്ടം സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന മിസ്റ്റർ ലോക്കോയിൽ 10 ശതമാനം ഇളവുണ്ട്. 5 മെട്രോ ടിക്കറ്റ് എടുക്കുന്നവർക്ക് ലുലു മാളിൽ പ്രവർത്തിക്കുന്ന കുൽഫി ഷോപ്പിൽ നിന്നും ഒരു കുൽഫി സൗജന്യമായി ലഭിക്കും. ആലുവ സ്റ്റേഷനിലെ മാക്ഡോണൽഡ്‌സിലും യാത്രക്കാർക്കായി ഒട്ടേറെ ഡിസ്‌കൗണ്ടുകൾ ഒരുക്കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളിൽ സെപ്റ്റംബർ 9,10,11 തീയതികളിൽ കൊച്ചി മെട്രോയിൽ യാത്ര ചെയ്തതിന്റെ ടിക്കറ്റുകൾ കാണിച്ച് മുകളിൽ പറഞ്ഞിരിക്കുന്ന ഇളവുകൾ നേടാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News