India: സൈനിക പിൻമാറ്റം അടുത്ത തിങ്കളാഴ്ചയോടെ പൂർത്തിയാക്കുമെന്ന് ഇന്ത്യ

കിഴക്കൻ ലഡാക്കിലെ ഗോഗ്ര-ഹോട്സ്പ്രിങ് മേഖലയിൽനിന്നുള്ള സൈനിക പിൻമാറ്റം അടുത്ത തിങ്കളാഴ്ചയോടെ പൂർത്തിയാക്കുമെന്ന് ഇന്ത്യ(india). പട്രോൾ പോയിന്റ് 15ൽനിന്ന് ഇന്നലെയാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ പിന്മാറ്റം തുടങ്ങിയത്.

സൈനിക വിന്യാസങ്ങൾ പിൻവലിക്കുന്നതിനൊപ്പം താൽക്കാലികമായി നിർമിച്ച കൂടാരങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും പൊളിച്ചു നീക്കും. മറ്റ് രണ്ടിടങ്ങളിലെകൂടെ സൈനിക പിൻമാറ്റത്തിലും ചർച്ച തുടരുമെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.

2020 ഏപ്രിൽ-മേയ് മാസങ്ങളിലാണ് ചൈനീസ് സൈന്യം കിഴക്കൻ ലഡാക്കിൽ നേരത്തെ സൈനിക വിന്യാസമുണ്ടാകാതിരുന്ന സ്ഥലങ്ങളിൽ കടന്നുകയറുകയും ഇവരെ പ്രതിരോധിച്ച് ഇന്ത്യൻ സേന നേർക്കുനേർ നിൽക്കുകയും ചെയ്തത്. ഒടുവിൽ ജൂണിൽ ഗാൽവാനിൽ ഇരു സൈനികരും നേർക്കുനേർ ഏറ്റുമുട്ടുന്ന അവസ്ഥവരെ എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News