ജീപ്പിന് മുകളിൽ ഒരു കൈ ഉയർത്തിപ്പിടിച്ച് ഫഹദ്, ‘ഹനുമാൻ ​ഗിയർ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ

‘മലയൻകുഞ്ഞി’ന് ശേഷം ഫഹദ് ഫാസിലിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരമാണ് താരമിപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സൂധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ഹനുമാൻ ​ഗിയർ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഫഹദ് പങ്കുവെച്ചത്. ജീപ്പിന് മുകളിൽ തിരിഞ്ഞ് നിന്ന് ഒരു കൈ പൊക്കിക്കൊണ്ട് നിൽക്കുന്ന ഫഹദാണ് പോസ്റ്ററിൽ.

ആർ ബി ചൗധരിയുടെ നിർമ്മാണ കമ്പനിയായ സൂപ്പർ ​ഗുഡ് ഫിലിംസിന്റെ 96മത് ചിത്രമായാണ് ‘ഹനുമാൻ ​ഗിയർ’ ഒരുങ്ങുന്നത്. ജൂലൈ 22ന് തിയറ്ററിലെത്തിയ മലയൻകുഞ്ഞ് ആണ് ഫഹദിന്റെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം. ആഗസ്റ്റ് 11-ന് ചിത്രം ഒടിടിയിലുമെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News