സത്യപ്രിയ ജയ്ദേവായി നയൻതാര; ​’ഗോഡ്ഫാദർ’ ഫസ്റ്റ് ലുക്ക്

ചിരഞ്ജീവി നായകനായ ​’ഗോഡ്ഫാദർ’ സിനിമയിലെ നയൻതാരയുടെ കാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. സത്യപ്രിയ ജയ്ദേവ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

മലയാള ചിത്രം ‘ലൂസിഫറി’ന്റെ റീമേക്കായി ഒരുങ്ങുന്ന സിനിമയിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആദ്യ ​ഗനം ഉടൻ പുറത്തു വിടുമെന്നാണ് റിപ്പോർട്ട്. ​​ ചിരഞ്ജീവിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ചിരഞ്ജീവിക്കൊപ്പം സൽമാൻ ഖാനും നയൻതാരയും ടീസറിലുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിലാണ് സൽമാൻ ഖാൻ ചിത്രത്തിൽ. കോനിഡേല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നൊരുക്കുന്ന ചിത്രം ഒക്ടോബർ അഞ്ചിന് തിയേറ്ററുകളിൽ എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here