കേരളത്തിന് നാല് ഗോള്‍ഡ് അവാര്‍ഡുകള്‍; ഉത്തരവാദിത്ത ടൂറിസം നയത്തിന് ലഭിച്ച അംഗീകാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തിന് ഐസിആര്‍ടി ഇന്‍ര്‍നാഷണലിന്റെയും മധ്യപ്രദേശ് സര്‍ക്കാരിന്റെയും നാല് ഗോള്‍ഡ് അവാര്‍ഡുകള്‍. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. മദ്ധ്യപ്രദേശ് സര്‍ക്കാരും ഐസിആര്‍ടിസി ഇന്റര്‍നാഷണലും ചേര്‍ന്ന് നടത്തിയ പരിപാടിയിലൂടെയാണ് നാല് ഗോള്‍ഡ് അവാര്‍ഡുകള്‍ കേരള ടൂറിസം നേടിയത്.

ഐസിആര്‍ടി ഇന്ത്യന്‍ സബ് കോണ്ടിനന്റ് അവാര്‍ഡാണ് ലഭിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ ഗണ്യമായ കുറവുണ്ടായത്, ജല തെരുവുകള്‍ പദ്ധതി, ടൂറിസത്തില്‍ കൊണ്ടുവന്ന വൈവിധ്യം, കൊവിഡ് കാലത്ത് സുസ്ഥിരമായ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നേടിയത്.

ഉത്തരവാദിത്ത ടൂറിസം വിജയകരമാക്കിയവര്‍ക്ക് ആശംസകളും മന്ത്രി പോസ്റ്റിലൂടെ പങ്കുവെച്ചു. കേരളത്തിലെ ടൂറിസം മേഖല മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതായും കൊവിഡ് കാലത്തിനു ശേഷം ടൂറിസം മേഖലയില്‍ പുതിയ പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളത്തിന്റെ ജനകീയ ടൂറിസം നയത്തിന് അംഗീകാരം…

ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്
കേരളത്തിന് 4 ഗോള്‍ഡ് അവാര്‍ഡുകള്‍.

വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റും മദ്ധ്യ പ്രദേശ് സര്‍ക്കാരും ഐസിആര്‍ടി ഇന്റര്‍നാഷണലും ചേര്‍ന്ന് നടത്തിയ ഐസിആര്‍ടി ഇന്ത്യന്‍ കോണ്ടിനന്റ് അവാര്‍ഡ് 2022 ല്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം 4 ഗോള്‍ഡ് അവാര്‍ഡുകള്‍ നേടി.

റെഡ്യൂസിങ്ങ് പ്ലാസ്റ്റിക് വെയ്സ്റ്റ്, കണ്‍സേര്‍ വിങ്ങ് വാട്ടര്‍ (വാട്ടര്‍ സ്ട്രീറ്റ് പ്രോജക്ട്) ഇന്‍ക്രീസിങ്ങ് ഡൈവേര്‍സിറ്റി ഇന്‍ ടൂറിസം, ഡെസ്റ്റിനേഷന്‍ ബില്‍ഡിങ് ബാക്ക് ബെറ്റര്‍ പോസ്റ്റ് കോവിഡ് എന്നീ നാല് കാറ്റഗറികളിലാണ് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഗോള്‍ഡ് അവാര്‍ഡിന് അര്‍ഹമായത്.

ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിജയകരമാക്കിയവര്‍ക്ക് അഭിനന്ദനങ്ങള്‍..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here