കല്യാണത്തിന് മുൻപ് 6 മാസം ഞങ്ങൾ പൊൻകുന്നത്ത് ഒന്നിച്ച് താമസിച്ചു , ഓണ വിശേഷങ്ങളും , പ്രണയ വിശേഷങ്ങളുമായി പവർസ്റ്റാർ ബാബു ആന്റണി

ഓണത്തിന് ഫാമിലി ഇല്ല ഇത്തവണ . ഫാമിലി കൂടി അടുത്തുണ്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നു . പുള്ളിക്കാരി അമേരിക്കയിൽ ആണെങ്കിലും ഒരുപാട് വർഷം ഇവിടെ ഉണ്ടായിരുന്നു . ആഘോഷങ്ങളൊക്കെ ഇഷ്ട്ടമാണ് പുള്ളിക്ക് . പിള്ളേരുടെ പഠിത്തം നോക്കിയാണ് ഇപ്പോൾ അങ്ങോട്ട് പോയത് . കൈരളി ടി വി ഓണവിശേഷങ്ങൾ ചോദിച്ചുകൊണ്ടുള്ള ഇന്റർവ്യൂവിൽ ഓണ വിശേഷങ്ങൾ പങ്കുവെക്കുന്ന കൂട്ടത്തിൽ നടൻ ബാബു ആന്റണി പറഞ്ഞ വാക്കുകളാണ് ഇത് .

ഓണ വിശേഷങ്ങളോടൊപ്പം പ്രണയത്തെ പറ്റി ചോദിച്ചപ്പോൾ തെല്ലു ചിരിയോടെയാണ് ആ ഓർമ അദ്ദേഹം പങ്കുവെച്ചത് . കാലിഫോർണിയയിൽ വെച്ചാണ് അത് സംഭവിച്ചത് . ഞാൻ കുറച്ചുകാലത്തെ ഓൾഡ് ഏജ് ഹോമിൽ ഉണ്ടായിരുന്നു . പുള്ളിക്കാരി അങ്ങോട്ട് പിയാനോ വായിക്കാൻ വന്നതായിരുന്നു .

അവിടെ വെച്ചാണ് ഞാൻ ആദ്യമായി കാണുന്നത് . അങ്ങനെ ഒരു ഒന്നൊന്നര വർഷം ഞങ്ങൾ ഡേറ്റ് ചെയ്തു .പിന്നീട് പുള്ളിക്കാരി പൊൻകുന്നത്ത് വന്നു . ഒരു ആറു മാസം ഒന്നിച്ചുണ്ടായിരുന്നു . ആ കാലത്തോന്നും ഒരു ലിവിങ് ടുഗെതർ ഒട്ടും അക്സപ്റ്റബിൾ ആയിരുന്നില്ല . എന്നാൽ ഞാൻ സിനിമയിലും ജീവിതത്തിലും കുറച്ചുകൂടി അഡ്വാൻസ് ചിന്ത ഉള്ള വ്യക്തിയായിരുന്നു .

ആരാണ് ആദ്യം പ്രണയം തുറന്നു പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ ഞാൻ ആണ് പറഞ്ഞത് എന്നും , ആദ്യം അവൾ സമ്മതിച്ചില്ല , ഒരുപാട് കൺഫ്യൂഷൻസ് ഉണ്ടായിരുന്നു , പിന്നെയാണ് സമ്മതിച്ചത് എന്നുമായിരുന്നു ബാബു ആന്റണിയുടെ മറുപടി .

വീട്ടുകാർ ഈ ബന്ധം സമ്മതിച്ചോ എന്ന ചോദ്യത്തിന് അവർ അങ്ങോട്ടും ഇങ്ങോട്ടും അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായിരുന്നു എന്നായിരുന്നു മറുപടി .പുറം നാട്ടിൽ പോയി പഠിച്ചെങ്കിലും തനിക്ക് നാടായി ഉള്ള അറ്റാച്ച്മെന്റ് ഒരിക്കലും പോയിട്ടില്ലെന്നും , നാടും ആഘോഷവും ആരവങ്ങളും എല്ലാം ഒരുപാട് ആസ്വദിക്കുന്ന വ്യക്തിയാണ് ഞാൻ എന്നും പറഞ്ഞാണ് ബാബു ആന്റണി നിർത്തിയത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here