തൃശൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കടലില്‍ കാണാതായി

തളിക്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കടലില്‍ കാണാതായി. ചാഴൂര്‍ സ്വദേശി ശ്രീരാഗിനെയാണ് കാണാതായത്.

വെള്ളിയാഴ്ച വൈകുന്നേരം തളിക്കുളം നമ്പിക്കടവ് കടപ്പുറത്തായിരുന്നു സംഭവം. കടപ്പുറത്ത് കുളിക്കാനിറങ്ങിയതായിരുന്നു. കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

തെങ്ങില്‍ ചാരി നില്‍ക്കുമ്പോള്‍ കാല്‍ വഴുതി; പുഴയില്‍ വീണ് യുവാവ് മരിച്ചു

ഓണാഘോഷം നടക്കുന്നതിനിടെ യുവാവ് പുഴയില്‍ വീണ് മരിച്ചു. കാസര്‍ക്കോട് നീലേശ്വരത്താണ് ദാരുണ സംഭവം.

കോയാമ്പുറം സ്വദേശി വേണു (39) ആണ് മരിച്ചത്. തെങ്ങില്‍ ചാരി നില്‍ക്കുമ്പോള്‍ കാല്‍ വഴുതി പുഴയില്‍ വീണാണ് മരണം സംഭവിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News