എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് കണ്ണൂരില്‍ ഉജ്വല സ്വീകരണം

സി പി ഐ എം സംസ്ഥാന സെക്രട്ടറിയായതിന് ശേഷം ആദ്യമായി കണ്ണൂരിലെത്തിയ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ഉജ്വല സ്വീകരണം.കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും തളിപ്പറമ്പിലും സി പി ഐ എം നേതൃത്വത്തില്‍ സ്വീകരണം ഒരുക്കി.പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ പാര്‍ട്ടി സെക്രട്ടറിയെ സ്വീകരിക്കാനെത്തി.

ആവേശകരമായ വരവേല്‍പ്പാണ് ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് കണ്ണൂരില്‍ ലഭിച്ചത്.സ്വന്തം മണ്ഡലമായ തളിപ്പറമ്പില്‍ ഘോഷയാത്രയുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം.

പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ട കാലമാണെന്ന്സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സിന് കഴിയില്ലെന്നും നയം മാറാതെ ജോഡോ യാത്ര നടത്തിയത് കൊണ്ട് മാത്രം മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ മലബാര്‍ എക്‌സ്പ്രസില്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലെത്തിയ ഗോവിന്ദന്‍ മാസ്റ്ററെ റെയില്‍ വേ സ്റ്റേഷനില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News