മലപ്പുറത്ത് ഇടിമിന്നലേറ്റ് ഐടിഐ വിദ്യാര്‍ത്ഥി മരിച്ചു

ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വണ്ടൂര്‍ പോരൂര്‍ സ്വദേശി വാകപ്പറ്റ മുഹമ്മദ് ദാനിഷ് (20) ആണ് മരിച്ചത്. കഴിഞ്ഞ എപ്രില്‍ 9ന് വീട്ടുമുറ്റത്ത് വച്ചാണ് മിന്നലേറ്റിരുന്നത്. എറിയാട് ഐടിഐ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ദാനിഷ്.

നായ കുറുകെച്ചാടി; ഓട്ടോ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

രാമനാട്ടുകരയില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു.ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

ഐക്കരപ്പടി കൈതക്കുണ്ട സ്വദേശി സൗരവ് (21) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ രാഹുല്‍ ശങ്കറിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News