sree narayana guru jayanti: ഇന്ന് ശ്രീനാരായണ ഗുരുജയന്തി; ചെമ്പഴന്തിയിലെ മഹാസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ശ്രീനാരായണ ഗുരുവിന്റെ 168 -ാമത് ജയന്തി(sree narayana guru jayanti) ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ഇന്ന് നടക്കും. അരുവിപ്പുറത്തും മഹാസമാധിയായ വര്‍ക്കല ശിവഗിരിയിലും പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടക്കും.

എസ് എന്‍.ഡി.പി യോഗത്തിന്റെ ഏഴായിരത്തോളം ശാഖകളിലും മറ്റു ശ്രീനാരായണ സംഘടനകളുടെ ആഭിമുഖ്യത്തിലും ജയന്തി ആഘോഷിക്കും. ചെമ്പഴന്തി ഗുരുകുലത്തില്‍ നടക്കുന്ന ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi vijayan) ഉദ്ഘാടനം ചെയ്യും.

രാവിലെ ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മുഖ്യാതിത്ഥിയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here