
sivagiriഇന്ന് ചതയം, കേരളത്തിന്‍റെ നവോത്ഥാന നായകൻ ശ്രീനാരയണ ഗുരു(sreenarayana guru)വിന്‍റെ ജന്മ ദിനം. ഒരു സമൂഹത്തിനാകെ വെളിച്ചമായി മാറിയ അദ്ദേഹത്തിന്‍റെ 168ാം ഗുരു ജയന്തി സമുചിതമായി കൊണ്ടാടുകയാണ് ജനത. ഒരു സമൂഹത്തിനാകെ വെളിച്ചമായും കരുതലായും പ്രവർത്തിച്ച ശ്രീ നാരായണ ഗുരു.
‘വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടിച്ച് ശക്തരാകുക’ എന്ന് സമൂഹത്തിന് സന്ദേശം നൽകിയ വിദ്യയിലൂടെ മാത്രമേ നവോത്ഥാനം പ്രാപ്യമാക്കാന്‍ സാധിക്കൂവെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അവര്‍ണര്‍ക്കായി വിദ്യാലയങ്ങള്‍ ആരംഭിച്ചു. 1903 ല്‍ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം ധര്‍മ്മ പരിപാലന യോഗത്തിന് തുടക്കമിട്ടു.
സവര്‍ണരെ കുറ്റപ്പെടുത്തുന്നതിനു പകരം വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടിയും സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടിയും അദ്ദേഹം പ്രവര്‍ത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
കൊവിഡ് ഭീതിയില്‍ നിന്നും കരകയറുന്ന കേരളം, ഇത്തവണ ഗുരു ജയന്തി ആഘോഷമാക്കും. നവോത്ഥാന കേരളത്തിന്‍റെ കണ്ണാടിയാണ് ഗുരു ദര്‍ശനമെന്നും, ഗുരുവിന്‍റേതുള്‍പ്പെടെയുള്ള നവോത്ഥാന ചിന്തകള്‍ ഉഴുതുമറിച്ച കേരളത്തില്‍ അതിന് തുടര്‍ച്ച നല്‍കിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കരുതെന്ന് ഉപദേശിച്ച മഹാഗുരുവിന്‍റെ സ്മരണ നവോത്ഥാന കേരളം പടുത്തുയർത്താൻ പ്രയത്നിച്ച ശ്രീ നാരായണ ഗുരുവിന്‍റെ സ്മരണയിൽ വരും തലമുറ ഒരു ജാതി ഒരു മതമെന്ന ഗുരുവിന്‍റെ വാക്ക് പ്രകാരം ഒന്നായിരിക്കട്ടെയെന്ന് പ്രത്യാശിക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here