Accident: അങ്കമാലിയിൽ ഓട്ടോയും മിനി ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

അങ്കമാലിയിൽ ഓട്ടോയും മിനി ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 2 സ്ത്രീകൾ മരിച്ചു. പെരുമ്പാവൂർ സ്വദേനികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. ഇവർ അങ്കമാലിയിലെ സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. രാവില 6.15 ഓടെയായിരുന്നു അപകടം(accident).

Kochi: പണമിടപാടുമായി ബന്ധപ്പെട്ട തർക്കം; കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു

കൊച്ചി(kochi)യിൽ യുവാവിനെ കുത്തിക്കൊന്നു. കലൂരിൽ(kaloor) ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. തമ്മനം സ്വദേശി സജുൻ ആണ് കൊല്ലപ്പെട്ടത്. എറണാകുളം(ernakulam) കലൂർ ലിസി ആശുപത്രിക്കു സമീപമാണ് സംഭവം.

പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രാഥമിക വിവരം. ഇതുമായി ബന്ധപ്പെട്ട തർക്കം കൊലയിൽ കലാശിക്കുകയായിരുന്നു.

ഒരു മാസത്തിനിടെ കൊച്ചിയിൽ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. ഇതിൽ നാല് കൊലയ്ക്കും പിന്നിൽ ലഹരിക്കു ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News