Kollam: കൊല്ലം മനുഷ്യക്കടത്ത്‌ കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

കൊല്ലം(kollam) തീരം കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്ത്‌ കേസിൽ മറ്റൊരു ഇടനിലക്കാരൻ കൂടി അറസ്‌റ്റി(arrest). മധുര ഉച്ചപ്പെട്ടി കാപ്പല്ലൂർ സ്വദേശി ചന്ദ്രദാസിനെ (42)യാണ്‌ പൊലീസ്(police) അറസ്റ്റ് ചെയ്‌തത്‌. ഇതൊടെ പിടിയിലായവരുടെ എണ്ണം 30ആയി.

കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളിയിൽ പിടിയിലായ സഹോദരങ്ങൾ ഉൾപ്പെടെ അഞ്ച് ശ്രീലങ്കൻ സ്വദേശികളെ കൊല്ലത്തെത്തിച്ച്‌ ചോദ്യം ചെയ്‌തു. നൊർമാൻ, മാരിയമ്മാൾ നാഥൻ, അമൽരാജ്‌, വിനോദ്‌രാജ്‌, പ്രകാശ്‌രാജ്‌ എന്നിവരെയാണ്‌ ചോദ്യം ചെയ്‌തത്‌.

വിദേശത്തേക്ക്‌ കടക്കാനെത്തി കൊല്ലത്തുനിന്ന്‌ രക്ഷപ്പെട്ട്‌ തിരുച്ചിറപ്പള്ളിയിൽ എത്തിയതാണ്‌ ഇവർ. ദക്ഷിണമേഖലാ ഡിഐജി നിഷാന്തിനി വെള്ളിയാഴ്‌ച കൊല്ലത്തെത്തി ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തി.

വിവിധ സ്‌റ്റേഷനുകളിലെ കേസ്‌ ഏകോപിപ്പിച്ച്‌ കൊല്ലം ഡിസിആർബി എസിപി എ പ്രദീപ്‌കുമാറിന്‌ പൂർണ അന്വേഷണച്ചുമതല നൽകാൻ തീരുമാനിച്ചു. മനുഷ്യക്കടത്തിന്‌ അന്തർദേശീയ ബന്ധങ്ങള്‍ ഉള്ളതിനാൽ ഇന്റർപോളിന്റെ സഹായം തേടുന്നകാര്യം അന്വേഷക സംഘത്തിന്റെ പരിഗണനയിലാണ്‌.

ശ്രീലങ്കൻ അഭയാർഥികൾ താമസിക്കുന്ന തമിഴ്‌നാട്ടിലെ മണ്ഡപം, തൃച്ചി ക്യാമ്പുകളിൽ വെള്ളിയാഴ്‌ചയും തെരച്ചിൽ തുടർന്നു. റാക്കറ്റിന്റെ തലവൻ എന്നു സംശയിക്കുന്ന കൊളംബോ സ്വദേശി ലക്ഷ്‌മണ ശ്രീലങ്കയിലാണ് ലക്ഷ്‌മണയുടെ മുഖ്യസഹായി ശ്രീലങ്കൻ സ്വദേശി മിഥുസണിനായും അന്വേഷണം ശക്തമാക്കി.

മിഥുസണിന്റെ സഹായി പ്രകാശൻ കഴിഞ്ഞ ദിവസം കൊല്ലത്ത്‌ പിടിയിലായിരുന്നു. മനുഷ്യക്കടത്ത് സംഘത്തിനു പണം കൈമാറി വിദേശത്തേക്കു കടക്കാൻ കുറഞ്ഞത്‌ 80 പേരെങ്കിലും കൊല്ലത്ത്‌ എത്തിയതായി സംശയിക്കുന്നു.

തീരപ്രദേശത്തെ ഹോട്ടലുകൾ, ഹോംസ്‌റ്റേകൾ, ലോഡ്‌ജുകൾ എന്നിവ കേന്ദ്രീകരിച്ച്‌ ഊർജിതമായ അന്വേഷണവും നടക്കുന്നുണ്ട്‌. സംഘത്തിനു പ്രാദേശിക സഹായം നൽകിയവർക്കായും അന്വേഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News