Hariyana: ഗണേശവിഗ്രഹ നിമജ്ജനത്തിനിടെ ആറ് പേര്‍ മുങ്ങി മരിച്ചു; സംഭവം ഹരിയാനയിൽ

ഗണേശവിഗ്രഹ നിമജ്ജനത്തിനിടെ ഹരിയാന(hariyana)യില്‍ ആറ് പേര്‍ മുങ്ങി മരിച്ചു. മഹേന്ദര്‍ഗഡ്, സോനിപത് ജില്ലകളിലായി നടന്ന അപകടത്തിലാണ് ആറ് പേർ മരിച്ചത്. സോനിപത്തിലെ യമുന(yamuna) നദിയില്‍ രണ്ട് പേരും മഹേന്ദര്‍ഗഡിലെ കനാലില്‍ നാല് പേരുമാണ് മുങ്ങി മരിച്ചത്.

ഏഴടിയോളം ഉയരമുള്ള ഗണേശ വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോകുമ്പോള്‍ യുവാക്കള്‍ വെള്ളക്കെട്ടില്‍ ഒലിച്ചുപോകുകയായിരുന്നു. അപകടത്തില്‍പ്പെട്ട മറ്റ് നാല് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ഹരിയാന മുഖ്യമന്ത്രി(cm) മനോഹര്‍ലാല്‍ ഖട്ടര്‍ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചികിത്സയിലുള്ളവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഖട്ടര്‍ ട്വിറ്ററില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here