Chadayan Govindan: ചടയൻ ഗോവിന്ദൻ അനുസ്മരണം; അനുസ്മരണ റാലിയിൽ നിരവധിപ്പേർ അണിനിരന്നു

സിപിഐ എം(cpim) സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്(chadayan govindan) ഇരുപത്തിനാലാം ചരമ വാർഷിക ദിനത്തിൽ നാടിന്റെ സ്മരണാഞ്ജലി. ചടയന്റെ ജന്മനാടായ കണ്ണൂർ(kannur) കമ്പിലിൽ നടന്ന അനുസ്മരണ റാലിയിൽ നൂറുകണക്കിന് പേർ അണിനിരന്നു.

ജീവിതം കമ്യൂണിസ്റ്റ്(communist) പ്രസ്ഥാനത്തിന് വേണ്ടി മാറ്റിവച്ച നേതാവായിരുന്നു ചടയനെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഇരുപത്തിനാലാം ചരമ വാർഷിക ദിനത്തിൽ ചടയന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ജന്മനാട് സ്മരണാഞ്ജലി അർപ്പിച്ചു. കൊളച്ചേരി മുക്ക് കേന്ദ്രികരിച്ചായിരുന്നു അനുസ്മരണ റാലി.

തുടർന്ന് ചേർന്ന പൊതു യോഗം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സ്വജീവിതം പാർട്ടിക്ക് വേണ്ടി മാറ്റി വച്ച നിസ്വാർത്ഥനായ കമ്യൂണിസ്റ്റായിരുന്നു ചടയനെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ അനുസ്മരിച്ചു

സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സംസാരിച്ചു. ചടയൻ അനുസ്മരണ ദിനം സംസ്ഥാനവ്യാപകമായി വിപുലമായ പരിപാടികളോടെയാണ് സിപിഐ എം ആചരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News