CPIM: സിപിഐഎം നേതാവിന്‍റെ വീടിന് നേരെ ആക്രമണം; കാർ കത്തിക്കാൻ ശ്രമം

സിപിഐഎം(cpim) നേതാവിന്‍റെ വീടിന്(house) നേരെ ആക്രമണം. കോഴിക്കോട് നൊച്ചാട് ബ്രാഞ്ച് കമ്മിറ്റി അംഗം മാരാർ കണ്ടി സുൽഫിയുടെ വീടിനുനേരെയാണ് ആക്രമണം നടന്നത്.

പോർച്ചിലുണ്ടായിരുന്ന കാർ(car) കത്തിക്കാൻ ശ്രമം നടന്നു.
തീയാളുന്നത് കണ്ടയുടനെ വീട്ടുകാർ തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. പേരാമ്പ്ര പൊലീസ്(police) അന്വേഷണം തുടങ്ങി.

Congress: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; സുതാര്യതയിലും നീതിയിലും ആശങ്കയുണ്ടെന്ന് എംപിമാർ

കോണ്‍ഗ്രസ്(congress) അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് ശശി തരൂർ(shashi tharoor) ഉൾപ്പെടെയുളള എംപിമാർ. ഇതുസംബന്ധിച്ച്അഞ്ച് എംപിമാര്‍ കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദനൻ മിസ്ത്രിക്ക് കത്തയച്ചു.

തെരഞ്ഞെടുപ്പ്(election) പ്രക്രിയയിലെ സുതാര്യതയിലും നീതിയിലും ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയാണ് കത്ത്‌. ഇലക്ടറല്‍ കോളേജ് ഉള്‍പ്പെടുന്ന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിനിധികളുടെ ലിസ്റ്റ് നല്‍കണമെന്നും ആവശ്യപ്പെട്ടു.

ലോക്സഭാ എം പിമാരായ ശശി തരൂര്‍, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ഡ്ലോയ്, അബ്ദുള്‍ ഖാലിഖ് എന്നിവരാണ് മധുസൂദനന്‍ മിസ്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് അംഗങ്ങള്‍ എന്ന നിലയില്‍ താഴെ ഒപ്പിട്ടിരിക്കുന്ന അഞ്ച് പേരും പാര്‍ട്ടിയുടെ പ്രസിഡന്റിനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയിലും നീതിയിലും ആശങ്കാകുലരാണ് എന്ന് കത്തില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News