Bomb: കോഴിക്കോട് വളയത്ത് ആളൊഴിഞ്ഞയിടത്ത്‌ ബോംബേറ്

കോഴിക്കോട്(kozhikode) വളയത്ത് ആളൊഴിഞ്ഞ ഇടവഴിയിലേക്ക് ബോംബെറിഞ്ഞു. വളയം ഒ.പി മുക്കിലാണ് സംഭവം നടന്നത്. സ്ഫോടനം(blast) നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. സംഭവത്തിൽ വളയം പൊലീസ്(police) കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബോംബ് സ്കോഡ് സ്ഥലത്തെത്തി പരിശോധിക്കും.
അതേസമയം, കോഴിക്കോട് നൊച്ചാട് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം മാരാർ കണ്ടി സുൽഫിയുടെ വീടിനുനേരെ ആക്രമണം നടന്നു.

പോർച്ചിലുണ്ടായിരുന്ന കാർ(car) കത്തിക്കാൻ ശ്രമം നടന്നു.
തീയാളുന്നത് കണ്ടയുടനെ വീട്ടുകാർ തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. പേരാമ്പ്ര പൊലീസ്(police) അന്വേഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News