Pamba: പമ്പയാറ്റിൽ പള്ളിയോടം മറിഞ്ഞു; പ്ലസ്‌ ടു വിദ്യാർത്ഥിയെ കാണാതായി

പമ്പയാറ്റിൽ( pamba river) പള്ളിയോടം(palliyodam) മറിഞ്ഞ് പ്ലസ്‌ ടു വിദ്യാർത്ഥിയെ(student) കാണാതായി. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ അദിത്യനെയാണ് കാണാതായത്. വലിയ പെരുംമ്പുഴ കടവിൽ ആണ് അപകടം നടന്നത്.

ആറൻമുള ഉതൃട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വള്ളത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായും കുട്ടികൾ ചാടിക്കയറിയതായും പ്രദേശവാസികൾ പറയുന്നു.

പമ്പയാറ്റിൽ ചുറ്റിയ ശേഷമാണ് പള്ളിയോടം ആറന്മുളയിലേക്ക് പുറപ്പെടുന്നത്. ഈ സമയത്താണ് വള്ളം മറിഞ്ഞത്. കാണാതായ കുട്ടിക്കായി പൊലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ തുടരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News