മയ്യഴിയുടെ കഥാകാരന് ഇന്ന് 80-ാം പിറന്നാള്‍

മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദന് ഇന്ന് 80-ാം പിറന്നാള്‍. മലയാളിയുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ കഥാകാരന്‍. കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന, പോണ്ടിച്ചേരിയുടെ ഭാഗമായുള്ള മയ്യഴിയില്‍ 1942 സെപ്റ്റംബര്‍ 10-നാണ് എം മുകുന്ദന്‍ ജനിച്ചത്. തന്റെ ആദ്യ സാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദന്‍ ധാരാളം നോവലുകളും ചെറുകഥകളും എഴുതി. ഫ്രഞ്ച് എംബസിയിലെ ഉദ്യോഗത്തിന്റെ ഭാഗമായി മുകുന്ദന്റെ ജീവിതം പില്‍ക്കാലത്ത് ഡല്‍ഹിയിലേക്കു പറിച്ചു നടപ്പെട്ടു.

ഡല്‍ഹി ജീവിതവും മുകുന്ദന്റെ തൂലികയില്‍ സാഹിത്യ സൃഷ്ടികളായി. മുകുന്ദന്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച് അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണഗ്രന്ഥാലയമായ പെരുങ്കുളം ബാപ്പുജി സ്മാരക വായനശാലയുടെ രക്ഷാധികാരിയാണ്.

ഭാര്യ: ശ്രീജ. മക്കള്‍: പ്രീതിഷ്, ഭാവന. ഇരുവരും വിദേശത്താണ്. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, പ്രഥമ ക്രോസ് വേഡ് അവാര്‍ഡ്. ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ ബഹുമതി ഉള്‍പ്പെടെ എത്രയോ അംഗീകാരം എം മുകുന്ദനെ തേടിയെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News