പാലക്കാട് വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് സ്ത്രീ മരിച്ചു

പാലക്കാട് കോങ്ങാട് വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് സ്ത്രീ മരിച്ചു. കുണ്ടുവംപാടം സ്വദേശി കുന്നത്തുവീട്ടില്‍ മല്ലിക (40)യാണ് മരിച്ചത്. പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

കനത്ത മഴയെ തുടര്‍ന്ന് ചുമര്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഭര്‍ത്താവ് വിനോദ് കുമാറിനും പരിക്കുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് തിരിച്ചയച്ചു.

ഇവര്‍ക്ക് പുതിയ വീട് പണിതുകൊണ്ടിരിക്കുകയാണ്. അതിനാല്‍ പഴയ വീടിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയിരുന്നു. ബാക്കിയുള്ള രണ്ട് മുറികളിലായാണ് ഇവര്‍ താമസിച്ചിരുന്നത്.

മല്ലിക കിടന്നിരുന്ന മുറിയുടെ ചുമര്‍ പൂര്‍ണമായും ഇവരുടെ ശരീരത്തിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇവരുടെ മക്കള്‍ മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. അതിനാല്‍ അപകടത്തില്‍ നിന്നൊഴിവായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News